റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ വാർഷികപൊതുയോഗവും കുടുംബസംഗമവും റിയാദ് സുലൈമാനിയയിലെ ന്യൂ മലസ് ഹോട്ടലിൽ നടന്നു. പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ദയ ആൻ പ്രഡിൻ അമുഖപ്രഭാഷണം നിർവഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബിനു ജോൺ വാർഷിക റിപ്പോർട്ടും ട്രസ്റ്റി സജീവ് മത്തായി വാർഷിക കണക്കും അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബിജു കുട്ടി, മണികണ്ഠൻ, റെനി ബാബു, റോയ് ജോൺ, സുധീർ കുമാർ, രാജീവ് ജോൺ, ബിനോദ് ജോൺ, പ്രവീൺ അബ്രഹാം, ജൈബു ബാബു എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ മെംബർഷിപ് ഐ.ഡി കാർഡ് വിതരണംചെയ്തു. തുടർന്ന് 2022-23 വർഷത്തേക്ക് അലക്സ് കൊട്ടാരക്കര (രക്ഷാ.), ജെറിൻ മാത്യു (പ്രസി.), ജൈബു ബാബു (സെക്ര.), സുധീർ കുമാർ (ട്രസ്റ്റി), ബിജു കുട്ടി (വൈ.പ്രസി.), സജീവ് മത്തായി (ജോ.സെക്ര.), ബിനോദ് ജോൺ (ജോ.ട്രസ്റ്റി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രാജു ഡാനിയേൽ പ്രോഗ്രാം കൺവീനറാണ്. ബിനു ജോൺ, എൻ. മണികണ്ഠൻ, റെനി ബാബു, റോയി ജോൺ, തോമസ് പണിക്കർ, അലക്സാണ്ടർ തങ്കച്ചൻ, തോമസ് ഉമ്മൻ, ബിനോയ് മത്തായി, റിയാദ് ഫസലുദ്ദീൻ, ഡാനിയേൽ മത്തായി, ജിബി തങ്കച്ചൻ എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ജോയന്റ് ട്രസ്റ്റി രാജു ഡാനിയേൽ സ്വാഗതവും വൈസ് പ്രസിഡന്റ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.