റിയാദ്: 'തട്ടകം' നാടകവേദി മുതിർന്ന അംഗവും ചിത്രകാരനുമായ അനിൽ അളകാപുരിക്ക് സമുചിതമായ യാത്രയയപ്പ് നൽകി. പ്രവാസ ലോകത്ത് മൂന്ന് ദശാബ്ദങ്ങളുടെ സേവനം പൂർത്തിയാക്കി തിരിച്ചു പോകുന്ന അളകാപുരി പൂർണ കലാകാരനും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു. തന്റെ ചിത്ര രചനാ പാടവം 'തട്ടക'ത്തിന്റെ രംഗാവിഷ്കാരത്തിൽ ഒട്ടേറെ തവണ തെളിയിച്ച അനിൽ അളകാപുരിക്ക് അംഗങ്ങൾ ഓർമ്മഫലകം നൽകി. ചടങ്ങിൽ 'തട്ടകം' പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കണ്ണൂർ, അനിൽ ചിറക്കൽ, സന്തോഷ് തലമുകിൽ, ബിജിമോൾ, ഷാദിയ, രാജി, വാസുദേവൻ, സുജിത് കുറ്റിവിളയിൽ, രാജു, ഷാജഹാൻ, ജയകുമാർ ബിനു കവിയൂർ, നിഷാ പ്രമോദ്, ബിജിജേക്കബ്, ബിനു ശങ്കർ തുടങ്ങിയവർ ആശംസകൾ നേർന്നു. അനിൽ യാത്രയപ്പിന് കൃതജ്ഞത രേഖപ്പെടുത്തി. സെക്രട്ടറി ജേക്കബ് കാരത്ര സ്വാഗതവും ട്രഷറർ പ്രദീപ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന 'തട്ടകം' കളികൂട്ടം ചിൽഡ്രൻസ് തിയേറ്റർ അംഗങ്ങളായ നന്ദിനി പ്രമോദ്, നാരായൺ ബിനു എന്നിവർക്ക് അളകാപുരി ഉപഹാരം നൽകി. അനിൽ ചിറക്കൽ, ബിനു, ജേക്കബ്, പ്രദീപ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.