യാംബു: യാംബുവിലെ പ്രമുഖ കെമിക്കൽ കമ്പനിയായ ട്രോണോക്സിൽ ഒന്നരപ്പതിറ്റാണ്ട് സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി തോമസ് മത്തായിക്ക് കമ്പനിയിലെ മലയാളി കൂട്ടായ്മയായ 'ട്രോണോക്സ് മലയാളി സമാജം' യാത്രയയപ്പ് നൽകി. 1996 ൽ പ്രവാസം ആരംഭിച്ച തോമസ് മത്തായി സൗദിയിലെ വിവിധ കമ്പനികളിൽ 28 വർഷത്തോളം സേവനം ചെയ്തശേഷമാണ് പ്രവാസം മതിയാക്കി നാട്ടിലേക്കു തിരിക്കുന്നത്. യാംബു ടൗണിലെ അൽ ഹിജ്ജി ഹോട്ടലിൽനടന്ന പരിപാടിയിൽ ട്രോണോക്സ് മലയാളി സമാജം പ്രസിഡന്റ് സലീം കോയക്കുട്ടി അധ്യക്ഷത വഹിച്ചു.
സജി ജോൺ, സോജി ജേക്കബ്, നിയാസ് യൂസുഫ്, റലീഷ് കെ രാജൻ, സലാഹുദ്ദീൻ കരിങ്ങനാട്, ഹസീദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. തോമസ് മത്തായിക്കുള്ള ട്രോണോക്സ് മലയാളി സമാജത്തിന്റെ ഉപഹാരം ചടങ്ങിൽ യാംബു ട്രോണോക്സ് മലയാളി സമാജം പ്രസിഡന്റ് സലീം കോയക്കുട്ടി സമ്മാനിച്ചു. നിധി ഫിലിപ്പ്, റോണഖ്, റൂവൻ, റൂഫസ്, ജസ ഫാത്തിമ, റയ്യ നിയാസ്, നൈല, നൈഫ, തുടങ്ങിയവർ ഗാനമാലപിച്ചു. തോമസ് മത്തായി മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.