റിയാദ്: സാമൂഹിക പ്രവർത്തകയും അധ്യാപികയും പ്രവാസി വെൽഫെയർ സെൻട്രൽ പ്രോവിൻസ് വൈസ് പ്രസിഡൻറുമായ അഡ്വ. റെജിക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രസിഡൻറ് അജ്മൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. പച്ചപ്പിനെ സ്നേഹിച്ച ഒരു കൃഷിക്കാരിയും സ്ത്രീപക്ഷ നിലപാടുകളിൽ സാമൂഹിക രംഗത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്ത വ്യക്തിത്വമായിരുന്നു അഡ്വ. റെജിയെന്ന് അദ്ദേഹം പറഞ്ഞു. ശരിയെന്നു ബോധ്യമുള്ള കാര്യങ്ങൾ തുറന്നുപറയുകയും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി ഷഹനാസ് പറഞ്ഞു. ‘പ്രവാസി’യുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച റെജിക്ക് വെറുപ്പിനെതിരെയും അനീതിക്കെതിരെയും നാട്ടിൽ ആക്ടിവിസം രൂപപ്പെടുത്താൻ കഴിയട്ടെയെന്ന് സലീം മാഹി, റഹ്മത്ത് തിരുത്തിയാട്, ബഷീർ പാണക്കാട്, സിദ്ദീഖ് ആലുവ എന്നിവർ ആശംസിച്ചു.
ഒലയാൻ അബ്ദുറഹ്മാൻ, അംജദ് അലി, ഷഹ്ദാൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻറ് അജ്മൽ ഹുസൈൻ ആശംസ ഫലകം സമ്മാനിച്ചു. അഡ്വ. റെജി നന്ദി പറഞ്ഞു. സാമൂഹിക രംഗത്ത് കൂടുതൽ സജീവമാകാനും അവർ നിർദേശിച്ചു. വൈസ് പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.