ജു​ബൈ​ല്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ്​

ച​ട​ങ്ങി​ൽ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി സം​സാ​രി​ക്കു​ന്നു

നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

ജു​ബൈ​ൽ: 40 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ ജു​ബൈ​ലി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ്​ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് ജു​ബൈ​ല്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജു​ബൈ​ൽ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് കീ​ഴി​ൽ ന​ട​ത്തി​വ​രു​ന്ന പ്ര​തി​വാ​ര പ​ഠ​ന​ക്ലാ​സ്, വേ​ന​ല​വ​ധി​ക്ക് ശേ​ഷം പു​ന​രാ​രം​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ് ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ പ​ഠി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ‘ക​ർ​മ​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത’ വി​ഷ​യ​ത്തി​ൽ മു​നീ​ർ ഹാ​ദി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ് ഖു​ർ​ആ​ൻ പ​ഠ​ന​ക്ലാ​സും ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​സ്‌​ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഷീ​ദ് കൈ​പ്പാ​ക്കി​ൽ, സെ​ക്ര​ട്ട​റി സ​ലീം ക​ട​ലു​ണ്ടി, ട്ര​ഷ​റ​ർ അ​ബ്​​ദു​സ​ത്താ​ർ ക​ണ്ണൂ​ർ, ഷ​ഫീ​ഖ്​ പു​ളി​ക്ക​ൽ, മു​ജീ​ബ് റ​ഹ്‌​മാ​ൻ ഫ​റൂ​ഖ്‌, അ​ബൂ ത്വാ​ഹി​ർ, സ​ക്കീ​ർ മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - farewell given to nooh pappinissery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.