റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇസ്ലാമിക് ഗൈഡൻസ് സെൻറർ ജീവനക്കാരൻ മലപ്പുറം മക്കരപ്പറമ്പ് തെക്കത്ത് അബൂബക്കറിന് യാത്രയയപ്പ് നൽകി. മജ്മ ഇസ്ലാമിക് ഗൈഡൻസ് സെൻറർ മേധാവി ബദർ അൽ ഖയ്യാലിെൻറയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഉപഹാരം നൽകി.
29 വർഷം മുമ്പ് ടെയ്ലറായി മജ്മയിലെത്തിയ അദ്ദേഹം 12 വർഷം മുമ്പാണ് ഇസ്ലാമിക് ഗൈഡൻസ് സെൻററിലെ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്രതിവാര ക്ലാസുകളിലേക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ള പഠിതാക്കൾക്കും മലയാളി മദ്റസയിലേക്ക് കുട്ടികൾക്കും യാത്രസൗകര്യം നൽകിയിരുന്നതും അദ്ദേഹമാണ്. ഒമ്പത് വർഷമായി മജ്മ മുനിസിപ്പലിറ്റിയുടെ ഏക മയ്യിത്ത് പരിപാലന കേന്ദ്രത്തിെൻറ ചുമതലക്കാരനുമായിരുന്നു. ഇസ്ലാമിക് ഗൈഡൻസ് സെൻറർ മലയാള വിഭാഗം പ്രബോധകൻ ഹംസ ജമാലി പ്രശംസപത്രം കൈമാറി. മുജീബ്, മുഹമ്മദ് സാലി, നവാസ്, റാഫി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.