ദമ്മാം: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്വീഫ് കെ.എം.സി.സി ചെയർമാൻ മുഹമ്മദലി ബാപ്പു ചേളാരിക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. 40 വർഷം മുമ്പ് നാട്ടിലെ സജീവ സംഘടനാ രംഗത്തുനിന്ന് പ്രവാസലോകത്തെത്തിയ മുഹമ്മദലി ഖതീഫിൽ ആ കാലഘട്ടം തൊട്ടേ കാരുണ്യ പ്രവർത്തനരംഗത്തും നിറസാന്നിധ്യമാണ്. ഖത്വീഫ് കെ.എം.സി.സി നിലവിൽ വന്നശേഷം നേതൃരംഗത്ത് സജീവസാന്നിധ്യമാണ്.
ദീർഘകാലം ഖത്വീഫ് കെ.എം.സി.സി ചെയർമാൻ പദവി വഹിക്കുന്ന അദ്ദേഹം പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ പദവികളും പലപ്പോഴായി വഹിച്ചിട്ടുണ്ട്. യാത്രയയപ്പ് സംഗമത്തിൽ അബ്ദുൽ മജീദ് കൊടുവള്ളി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായി ഉപഹാരം സമ്മാനിച്ചു.
സി.പി. ശരീഫ്, മുഷ്താഖ് പേങ്ങാട്, അസീസ് കരാട്, അമീൻ കളിയിക്കാവിള, ടി.ടി. കരീം, റസാഖ് ചാലിശ്ശേരി, കുഞ്ഞാലി മേൽമുറി, റാഫി പെരുന്തല്ലൂർ, മുഹമ്മദ് കുട്ടി പാണ്ടികശാല, ഫഹദ് കൊടിഞ്ഞി, മജീദ് കോട്ടക്കൽ, ഷംസു കരുളായി, മുനീർ ചെലേമ്പ്ര, ഹൈദർ കോട്ടക്കൽ, സാദിഖ് എറണാകുളം, മുബാറക് കരുളായി, സലീം പെരുമുഖം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.