ജിദ്ദ: ഇൗത്തപ്പഴ വിളവെടുപ്പിനൊരുങ്ങി മദീന മേഖലയിലെ കർഷകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ഇൗത്തപ്പഴ കൃഷിയുള്ള മേഖലകളിലൊന്നാണ് മദീന. മദീനക്കകത്തും പ്രാന്തപ്രദേശങ്ങളിലുമായി പരന്നുകിടക്കുന്ന വിവിധ തോട്ടങ്ങളിലായി ആയിരക്കണക്കിന് ഇൗന്തപ്പനകളാണുള്ളത്. പാകമായിവരുന്ന 'റുത്വബ്' എന്ന ഇനം ഇൗത്തപ്പഴം മേഖലയിലെ മാർക്കറ്റുകളിൽ വരുംദിവസങ്ങളിലെത്തുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.
സാധാരണ ദുൽഖഅദ് മാസാദ്യം മുതൽ മദീനയിൽ ഇൗത്തപ്പഴ വിളവെടുപ്പ് ആരംഭിക്കാറുണ്ടെന്ന് മദീന ഇൗത്തപ്പഴ സഹകരണ സൊസൈറ്റി പ്രസിഡൻറ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് പറഞ്ഞു. മഞ്ഞനിറത്തിൽ പാകമായി വരുന്ന ഇൗത്തപ്പഴത്തിെൻറ കുലകൾ 'റുത്വബ്' ആണ് ആദ്യമായി വിളവെടുക്കുന്നത്. മാർക്കറ്റുകളിൽ ഇതിനു നല്ല ഡിമാൻഡാണ്.
ഫാമുകളിൽ ഇൗത്തപ്പഴക്കുലകളിൽ മഞ്ഞനിറം വെച്ചുതുടങ്ങിയിട്ടുണ്ട്. ചില ഫാമുകളിൽനിന്ന് ഇപ്പോൾ ചെറിയ അളവിൽ റുത്വബ് മാർക്കറ്റുകളിൽ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. മൂന്നു കിലോ പെട്ടിക്ക് 35 മുതൽ 50 റിയാൽ വരെയാണ് വില. വിവിധതരം ഇൗത്തപ്പഴങ്ങളാണ് മദീനയിൽ കൃഷിചെയ്തു വരുന്നത്. ഏറ്റവും പ്രിയമേറിയ ഇനം അജ്വയാണ്. റുതാന, റബീഅ തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുന്നതിലുൾപ്പെടുമെന്നും സൊസൈറ്റി പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.