ദമ്മാം : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു. റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാനേജിങ് ഡയറക്ടർ ഡോ: ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീവിതയാത്രയിലെ പ്രധാന ഘട്ടമാണ് പൂർത്തിയാക്കിയതെന്നും, പുതിയ മേഖലകളിലേക്കു കടക്കുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സയിദാ സൈനബ് ഫാത്തിമ , ഫാത്തിമ നവാബ് , അഞ്ചോ ബിജു, ഹന ഹനീഷ്, സകീന മഹവീൻ, സാറ നവാസ്, ഇഹ്തിഷാം അഹ്മദ് ഖാൻ, സകീന റഷാ, ആമിന ഹിബ, മൈഥിലി മനോജ്, വർഷ വിഷ്ണു, അബ്രാർ മുല്ല, ഫാത്തിമ റിഫ, ഇഫാ ഫാത്തിമ, അലൻ ബിജു, സൈനബ് അലീന ഫാസി, അഹ്മദ് റയാൻ, ഹാജിറ അഹ്മദ് ഖാൻ, അലീന താസ് എന്നിവർ ആദരവുകൾ ഏറ്റുവാങ്ങി.
മാനേജർ കാദർ മാസ്റ്റർ, പ്രധാന അധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ്, പരീക്ഷാ കൺട്രോളർ മുഹമ്മദ് നിഷാദ്, അഡ്മിൻ മാനേജർ സിറാജുദ്ദീൻ, കോഓർഡിനേറ്റർ കൗസർ ഭാനു, സ്റ്റാഫ് സെക്രട്ടറിമാരായ ശിഹാബുദ്ദീൻ, പ്രീജ, ഫോമിയ ഹനീഷ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.