സൗദിയിൽ വാണിജ്യ മേളകൾക്ക്​ ചട്ടമായി

റിയാദ്​: രാജ്യത്ത്​ വാണിജ്യ​ മേളകളും വ്യാപാര സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള​ പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും നിലവിൽ വന്നു. സൗദി എക്​സിബിഷൻ ആൻഡ്​ കൺവെൻഷൻ ബ്യൂറോ (എസ്​.ഇ.സി.ബി)യുടെ നിയന്ത്രണത്തിൻ കീഴിൽ മാത്രമേ ഇനി ഇത്തരത്തിലുള്ള പരിപാടികൾ നടത്താനാവൂ. രാജ്യത്ത്​ നടക്കുന്ന വാണിജ്യ മേളകളെ​ അന്താരാഷ്​ട്ര നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിട്ട്​ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ്​ സ്ഥിരം സംവിധാനവും വ്യവസ്​ഥകളും ആവിഷ്​കരിച്ച്​ നടപ്പാക്കിയത്​. രാജ്യാന്തര മേളകളിൽ പ​െങ്കടുത്ത അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള സാ​േങ്കതിക വിദഗ്​ധരും സ്വകാര്യ വാണിജ്യ മേഖലയിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ട ഉ​പദേശ സംഘം രൂപം നൽകിയ 13 പുതിയ ചട്ടങ്ങൾക്കും അതനുസരിച്ചുള്ള നടപടിക്രമങ്ങൾക്കും എസ്​.ഇ.സി.ബിയുടെ മേൽനോട്ട സമിതി കഴിഞ്ഞ മാസം അവസാനമാണ്​ അന്തിമാംഗീകാരം നൽകിയത്​. ഇത്​ സംബന്ധിച്ച്​ ചേർന്ന യോഗത്തിൽ മേൽനോട്ട സമിതി ചെയർമാനും സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജ്​ പ്രസിഡൻറുമായ അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അധ്യക്ഷത വഹിച്ചു.

ഇൗ ചട്ടപ്രകാരം മാത്രമേ ഇനി ഇത്തരം പരിപാടികൾ നടത്താൻ അനുമതി ലഭിക്കൂ എന്ന്​ എസ്​.ഇ.സി.ബി എക്​സിക്യുട്ടീവ്​ ഡയറക്​ടർ എൻജി. താരിഖ്​ അൽഇസ്സ അറിയിച്ചു. പുതിയ സാമ്പത്തികാസൂത്രണ, നയ പരിഷ്​കരണ പദ്ധതിയായ വിഷൻ 2030​​​െൻറ ഭാഗമായ വ്യാവസായിക വളർച്ചക്ക്​ ​ഇത്​ ഗുണകരമാകുമെന്നും നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യാപാര സംരംഭകർ തമ്മിലുള്ള ആശയവിനിയമത്തിനും ആഭ്യന്തര വിനോദ സഞ്ചാര വികസനത്തിനും മേളകൾ ഏറ്റവും മികച്ച അവസരമായാണ്​ വർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്​തയുള്ളതും സ്ഥിരവുമായ ഒരു വ്യവസ്​ഥയാണ്​ നിലവിൽ വന്നത്​​. ആഭ്യന്തര മ​ന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, തൊഴിൽ ^ സാമൂഹിക വികസന മന്ത്രാലയം, സാംസ്​കാരിക - വാർത്താ വിതരണ മന്ത്രാലയം, ഭവന നിർമാണ വകുപ്പ്​, സൗദി കസ്​റ്റംസ്​ എന്നിവയുടെ നിർദേശങ്ങൾ പ്രകാരമുള്ള ചട്ട രൂപവത്​കരണത്തിൽ സാ​േങ്കതിക വിദഗ്​ധരുടെയും വ്യാവസായിക മേഖലയിൽ നിന്നുള്ള പ്രഫഷണലുകളുടെയും ഉപദേശങ്ങളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്​. ഗുണനിലാവരത്തി​​​െൻറ കാര്യത്തിൽ വാണിജ്യ സംരംഭകർക്കിടയിൽ മത്സര മനോഭാവം സൃഷ്​ടിക്കാൻ സഹായിക്കും വിധം മേളകളെ ലോകോത്തരമാക്കാൻ ഇൗ നിബന്ധനകൾക്ക്​ കഴിയുമെന്നും എൻജി. അൽ ഇസ്സ ചൂണ്ടിക്കാട്ടി. എല്ലാ വിധത്തിലുള്ള പിന്തുണയും എസ്​.ഇ.സി ബ്യൂറോയിൽ നിന്ന്​ ലഭിക്കും.

മേള നടത്തുന്നതിനുള്ള ലൈസൻസ്​ ബ്യൂറോയാണ്​ നൽകുന്നത്​.  www.secb.gov.sa എന്ന വെബ്​സൈറ്റ്​ ഇക്കാര്യത്തിൽ സംഘാടകരെയും വാണിജ്യ സംരംഭകരെയും സഹായിക്കും. പുതിയ വ്യവസ്​ഥ പ്രകാരം 180 ദിവസം മുമ്പാണ്​ ലൈസൻസിന്​ അപേക്ഷിക്കേണ്ടത്​. വെബ്​സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കാം. കമ്പനികൾ, മറ്റ്​ വാണിജ്യ സ്ഥാപനങ്ങൾ, ​വിവിധ രംഗങ്ങളിലെ പ്രഫഷണലുകൾ, ശാസ്​ത്ര സമിതികൾ, ആരോഗ്യ സംഘടനകൾ, ചാരിറ്റി സംഘങ്ങൾ, ചേമ്പർ ഒാഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി, സ്വകാര്യ മേഖല സ്ഥാപനങ്ങൾ, വിവിധ പരിശീലക കേന്ദ്രങ്ങൾ, അകാദമികൾ തുടങ്ങി ഏത്​ വിഭാഗങ്ങൾക്കും പ്രദർശന മേളകളോ സമ്മേളനങ്ങളൊ സംഘടിപ്പിക്കാനുള്ള അനുമതിയുണ്ട്​. എന്നാൽ അതെല്ലാം എസ്​.ഇ.സി.ബിയുടെ നിബന്ധനകൾക്ക്​ വിധേയമായായിരിക്കണം. ഇവയുടെ സംഘാടനത്തിനായി രാജ്യത്ത്​ എവിടെയുമുള്ള ഹോട്ടലുകൾ, പ്രദർശന ശാലകൾ, കല്യാണ മണ്ഡപങ്ങൾ, മാളുകൾ തുടങ്ങിയ ഏത്​ സംവിധാനവും അതാതി​​​െൻറ സൗകര്യത്തിന്​ അനുസരിച്ച്​ ഉപയോഗിക്കാനാവും. 

Tags:    
News Summary - fest saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.