ജുബൈൽ: വനിതകളുടെ പ്രഥമ സൗദി ഓപൺ വോളിബാൾ ടൂർണമെൻറിനുള്ള യോഗ്യത മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങും. ഇൗമാസം അഞ്ച്, 21 തീയതികളിൽ റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നടക്കുന്ന സോണൽ യോഗ്യത മത്സരങ്ങളിൽ 14 ടീമുകൾ മാറ്റുരക്കും.
സെപ്റ്റംബർ ഒമ്പതിന് റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാല ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിെൻറ അവസാനറൗണ്ടിൽ ആറ് ടീമുകൾ മത്സരിക്കും. യോഗ്യത റൗണ്ടുകളിൽ റിയാദ് സോണിൽനിന്ന് നാലു ടീമുകളും ജിദ്ദയിൽനിന്ന് ഏഴു ടീമുകളും കിഴക്കൻ പ്രവിശ്യയിൽനിന്ന് മൂന്നു ടീമുകളും പങ്കെടുക്കും. ഫൈനൽ റൗണ്ടിലേക്ക് ഓരോ സോണിൽനിന്നും രണ്ടു ടീമുകൾ യോഗ്യത നേടും. സോണൽ യോഗ്യത മത്സരങ്ങൾ റിയാദിൽ തുടങ്ങും. റിയാദിൽനിന്നും അസുറൈറ്റ്, ഫീനിക്സ്, എലൈറ്റ്, ലിങ്ക് എന്നീ ടീമുകൾ പങ്കെടുക്കും.
ബ്ലൂ ജെയ്സ്, ബ്ലൂ ജെയ്സ് രണ്ട്, ബ്ലൂ ക്ലിക്കേഴ്സ്, ഓഷ്യൻ, ഫ്ലമിംഗോ കെ.എസ്.എ, ജിദ്ദ ടെക്നോളജി, സ്വിഫ്റ്റ് എന്നിവയാണ് ജിദ്ദയിലെ ടീമുകൾ. അൽ ഇത്തിഫാക്ക് ക്ലബ്, അൽ ഇത്തിഫാക്ക് അക്കാദമി, ഈസ്റ്റേൺ സമ്മിറ്റുകൾ എന്നിവയാണ് കിഴക്കൻ പ്രവിശ്യയിലെ ടീമുകൾ.
രാജ്യത്തെ ആദ്യത്തെ വനിത വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ടീമുകളുടെ അഭിനിവേശത്തിൽ സൗദിയിലെ വോളിബാൾ ഫെഡറേഷെൻറ ബോർഡ് അംഗമായ ഹനാൻ അൽ-ഖഹ്താനി സന്തോഷം പ്രകടിപ്പിച്ചു. ഈ ടൂർണമെൻറ് സൗദിയിലെ വനിത വോളിബാളിന് ശക്തമായ അടിത്തറപാകുമെന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രചോദനമാകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.