ജിദ്ദ: വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനെതിരെ മുന്നറിയിപ്പ്. ഇത് നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ് സുരക്ഷ ഫോഴ്സ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 മുതൽ 2,000 വരെ റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ, ട്രാഫിക് അധികാരികൾ തുടർച്ചയായി മാർഗനിർദേശം നൽകിവരുകയാണ്.
കാറിൽ അഗ്നിശമന ഉപകരണം ഘടിപ്പിക്കണമെന്നതാണ് മറ്റൊരു നിർദേശം. തീപിടിത്തമുണ്ടായാൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗമാണ് അതെന്നും റോഡ് സുരക്ഷ ഫോഴ്സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.