റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ കാലാവധി തീര്‍ന്നിട്ടും പുതുക്കാതെ മൂന്ന് ദിവസം പിന്നിട്ടാല്‍ 500 റിയാല്‍ പിഴ ചുമത്തുമെന്ന് പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. രണ്ടാം തവണയും പുതുക്കുന്നത് വൈകിയാല്‍ പിഴ 1000 റിയാലായി വര്‍ധിപ്പിക്കും.
റീ-എന്‍ട്രി, എക്സിറ്റ് വിസ എന്നിവ കരസ്ഥമാക്കിയ ശേഷം കാലാവധിക്കുള്ള യാത്ര ചെയ്യാതിരിക്കുകയും വിസ റദ്ദ് ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആദ്യതവണ 1000 റിയാല്‍, രണ്ടാം തവണ 2000 റിയാല്‍, മൂന്നാം തവണ 3000 റിയാല്‍ എന്നിങ്ങനെ പിഴ ചുമത്തുമെന്ന് ജവാസാത്ത് വ്യത്തങ്ങള്‍ വ്യക്തമാക്കി.
ഇഖാമ കാലാവധി കഴിഞ്ഞാലും രണ്ട് മാസം തങ്ങാം
ജിദ്ദ: ഇഖാമ കാലാവധി കഴിഞ്ഞാലും ഫൈനൽ എക്സിറ്റ് ലഭിച്ചവർക്ക് സൗദിയിൽ തങ്ങാമെന്ന് പാസ്പോർട്ട് മേധാവി അറിയിച്ചു. ഒരു പ്രവാസിയുടെ സംശയത്തിന് മറുപടിയായാണ് ട്വിറ്ററിൽ അറിയിച്ചത്. ഫൈനൽ വിസ ലഭിച്ച് 60 ദിവസത്തിനുള്ളിൽ രാജ്യം വിട്ടാൽ മതി എന്നാണ് നിയമമെന്ന് പാസ്പോർട്ട് മേധാവി വ്യക്തമാക്കി. 60 ദിവസത്തിലധികമാവാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.