റിയാദ്: വർക്ക്ഷോപ്പിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. മധ്യ പ്രവിശ്യയിലെ ശഖ്റയിൽ അല്‍റൗദ ഡിസ്ട്രിക്ടിലെ ഒരു വര്‍ക്ക് ഷോപ്പിലാണ് ലെക്സസ് കാറിന് തീപിടിച്ചത്. കാറിലെ എയർ കണ്ടീഷണറുടെ തകരാർ പരിഹരിക്കാനാണ് കാര്‍ വർക്ക്ഷോപ്പിലെത്തിച്ചത്. എയര്‍ കണ്ടീഷനറിന്റെ ഓയിലും എ.സി പൈപ്പുകളും പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഗ്യാസ് നിറച്ചു. ഇതോടെ എയര്‍ കണ്ടീഷനര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എ.സിയുടെ തണുപ്പ് പരിശോധിക്കാൻ ഡ്രൈവര്‍ ആക്സിലറേറ്ററില്‍ ആവര്‍ത്തിച്ച് അമര്‍ത്തി. നിമിഷങ്ങള്‍ക്കകം ഇന്ധന ടാങ്കിനു സമീപം പെട്രോള്‍ പൈപ്പില്‍ ഇന്ധനം ലീക്കാവുകയും സ്പാര്‍ക്ക് പ്ലഗില്‍നിന്ന് കാറിന്റെ പിറകുവശത്ത് തീ പടരുകയുമായിരുന്നു. മുന്‍വശത്തെ സീറ്റിലുണ്ടായിരുന്ന ഡ്രൈവറും സഹയാത്രികനും ഉടന്‍ ചാടിയിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് സിവില്‍ ഡിഫന്‍സിന് കീഴിലുള്ള ഫയർഫോഴ്സ് എത്തി കാറിലെ തീയണച്ചു. എന്നാൽ വർക്ക്ഷോപ്പിന് ഏതാനും മീറ്റര്‍ അകലെയുള്ള ഉണക്കപ്പുല്ലിലേക്കും കുറ്റിച്ചെടികളിലേക്കും തീ പടര്‍ന്നുപിടിച്ചു. അതും നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.