ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ്​ സെൻററിലുണ്ടായ അഗ്​നിബാധ നിയന്ത്രിക്കാനുള്ള ശ്രമത്തിലേർപ്പെട്ട സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ

ജിദ്ദ ഷോപ്പിങ്​ സെൻററിലെ അഗ്​നിബാധ: രണ്ട്​ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചു

ജിദ്ദ: നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമായ ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ്​ സെൻററിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്​നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ ജൊഹ്‌നി, അബ്​ദുല്ല മനാഹി അൽ സുബൈ എന്നീ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയാണ് അൽ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നുള്ള ഷോപ്പിങ്​ സെൻററിൽ അഗ്​നിബാധയുണ്ടായത്.

തീ അണയ്ക്കാനുള്ള സിവിൽ ഡിഫൻസി​െൻറ ശ്രമത്തിനിടെ കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ഉദ്യോഗസ്​ഥർ വായുസഞ്ചാരമില്ലാത്തത്​ കൊണ്ടാണ്​ ശ്വാസം മുട്ടി ദാരുണമായി മരിച്ചതെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. സെൻററി​െൻറ നാലാം ഗേറ്റിൽനിന്നും കത്തിപ്പടർന്ന തീനാളങ്ങൾ കെട്ടിട സമുച്ചയത്തി​െൻറ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും സംഭവസ്ഥലത്തെത്തി.

ചുറ്റുമുള്ള തെരുവുകൾ അടച്ച് മാർക്കറ്റിന് ചുറ്റും സുരക്ഷാവലയം ഏർപ്പെടുത്തി. ഒന്ന്, നാല് ഗേറ്റുകളിൽ മാർക്കറ്റി​െൻറ മുൻഭാഗങ്ങൾ പൂർണമായും തകർന്നു. അതിവേഗം പടർന്ന തീപിടുത്തം നിയന്ത്രിക്കാൻ ജിദ്ദ, മക്ക എന്നിവിടങ്ങളിൽനിന്നുള്ള 20-ലധികം അഗ്​നിശമന, രക്ഷാപ്രവർത്തന യൂനിറ്റുകൾ 14 മണിക്കൂറോളം സമയമെടുത്തു. തീ പിടുത്തതിനുള്ള കാരണമെന്തെന്ന് പുറത്തുവന്നിട്ടില്ല. രാവിലെയായതിനാൽ തീപിടുത്തത്തിൽ കൂടുതലാളുകൾ പെട്ടുപോകുന്ന സാഹചര്യം ഒഴിവായെങ്കിലും കോടിക്കണക്കിന് റിയാലി​െൻറ നാശനഷ്​ടമാണ് ഉണ്ടായത്​.

സൂപ്പർ മാർക്കറ്റ്, ആഭരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി 200-ഓളം വ്യത്യസ്ത കടകൾ സെൻററിനകത്തുണ്ടായിരുന്നു. ഇവയെയെല്ലാം തീനാവുകൾ വിഴുങ്ങി. നിരവധി മലയാളികൾ ജോലിചെയ്യുന്നതും സ്വന്തമായി നടത്തുന്നതുമായ വിവിധ ഷോപ്പുകൾ അഗ്​നിക്കിരയായതിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Fire in Jeddah shopping center: Two civil defense personnel died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.