റിയാദ് വ്യവസായ നഗരത്തിൽ അഗ്​നിബാധ

റിയാദ്:- ചൊവ്വാഴ്​ച റിയാദ്​ രണ്ടാം വ്യവസായ നഗരത്തിലുണ്ടായ അഗ്​നിബാധയിൽ ഒരു ഫാക്​ടറിക്ക്​ ഭാഗിക നാശം. തൊഴിലാളികളായ 15 പേർക്ക്​ പരി​ക്കേറ്റു. മണിക്കൂറുകൾ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവിൽ ഡിഫൻസി​െൻറ മേൽനോട്ടത്തിൽ അഗ്​നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റതായി റെഡ് ക്രസൻറ്​ അതോറിറ്റി റിയാദ് മേഖല വക്താവ് യാസിർ അൽജലാജിൽ അറിയിച്ചു. ചൊവ്വാഴ്​ച പുലർച്ചെ 12.16നാണ് തീപിടിത്തമുണ്ടായത്​. ഉടൻ തന്നെ വിവരം റെഡ് ക്രസൻറ്​ കൺട്രോൾ റൂമിൽ എത്തി.

ഉടനടി സിവിൽ ഡിഫൻസ്​ രക്ഷാപ്രവർത്തനം നടത്തിയത്​ കൊണ്ടാണ്​ ആളപായം കുറച്ചത്​. പരിക്കേറ്റവരിൽ രണ്ടുപേരെ റിയാദിലെ കിങ്​ സഉൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ബാക്കിയുള്ളവർക്ക്​ സംഭവസ്ഥലത്ത്​ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. 

Tags:    
News Summary - Fire in saudi arabia industrial area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.