ജിദ്ദ: ചൊവ്വാഴ്ച രാവിലെ ജിദ്ദ നഗരത്തിലെ കച്ചവട കേന്ദ്രത്തിൽ അഗ്നിബാധയുണ്ടായി. ഹയ്യ് സഫയിലെ മൂന്ന് നില കെട്ട ിടത്തിൽ പ്രവർത്തിക്കുന്ന കച്ചവട കേന്ദ്രത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് സംഘങ്ങൾ എത്തി അണച്ചു.
വ്യാപാര കേന്ദ ്രത്തിനുള്ളിൽ സ്പോർട്സ് വസ്തുക്കൾ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായതെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ പറഞ്ഞു. ശക്തമായ പുകപടലം അന്തരീക്ഷത്തിൽ നിറഞ്ഞു.
ആളിപ്പടരുന്ന തീ വേഗമെത്തിയ അഗ്നിശമനസേന കഠിനപ്രയത്നത്തിലൂടെ നിയന്ത്രണ വിധേയമാക്കി. വ്യാപാര കേന്ദ്രത്തിനുള്ളിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചു. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.