ജുബൈൽ: വൈദ്യുതി വിതരണത്തിലെ തകരാറിനെ തുടർന്ന് ജുബൈലിലെ രണ്ട് എ.സി കടകൾ പൂർണമാ യും കത്തി നശിച്ചു. ദിന ആശുപത്രിക്ക് സമീപം പ്രിൻസ് നായിഫ് സ്ട്രീറ്റിൽ നജ്ല ഷോപ്പിങ് സ െൻററിന് എതിർവശത്ത് ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന എ.സി, വാഷിങ് മെഷീൻ തുടങ്ങിയ ഇലക്ട്രിക് സാധനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന രണ്ടു കടകളാണ് കത്തിയത്. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
പാകിസ്താൻ സ്വദേശി റഫീഖ് നടത്തുന്ന ടവർ ഓഫ് ദി കൺട്രി എ.സി വർക്ഷോപ്പ്, ഗോൾഡ് മൊറൽ എന്നീ സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. രാവിലെ സ്ഥാപനം തുറന്ന് ജോലി ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടുത്തടുത്തായുള്ള രണ്ടു കടകൾക്കും വളരെ വേഗം തീ പടർന്നുപിടിക്കുകയായിരുന്നു.
ഉള്ളിലുള്ള അറ്റകുറ്റപ്പണികൾക്കായി വെച്ചിരുന്ന മുഴുവൻ ഇലക്ട്രിക് സാധനങ്ങളും നശിച്ചു. വയറിങ്, സീലിങ് എന്നിവയെല്ലാം കത്തിപ്പോയി. ജുബൈലിലെ അഗ്നിശമന സേന എത്തി തീ കെടുത്തുകയായിരുന്നു. മുകളിലെ താമസക്കാർക്ക് പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.