റിയാദ്: റിയാദിൽ നിന്നുള്ള ആദ്യ ചാർേട്ടഡ് വിമാനം വെള്ളിയാഴ്ച കോഴിക്കോേട്ടക്ക് പുറപ്പെടും. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ മുൻകൈയിലാണ് ഇൗ വിമാനം യാത്രക്കൊരുങ്ങുന്നത്. 175 യാത്രക്കാരെ ഉൾക്കൊള്ളുന്ന സപൈസ് ജെറ്റിെൻറ ബോയിങ് 737 വിമാനമാണ് വൈകീട്ട് 5.30ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് പറന്നുയരുക. വിമാനം ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചേരും.
യാത്രക്കാർ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് റിയാദ് വിമാനത്താവളത്തിലെത്തിച്ചേരണം. 25 കിലോ ഭാരമുള്ള സിംഗിൾ ബാഗേജും ഏഴ് കിലോ ഭാരമുള്ള ഹാൻഡ് ബാഗേജുമാണ് അനുവദിക്കുന്നത്. ഗർഭിണികളെയും രോഗികളെയും ഉൾപ്പെടുത്തി മുൻഗണനാ മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കാരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഹൃദ്രോഗികൾ, കിഡ്നി, കാൻസർ രോഗികൾ തുടങ്ങി വിട്ടുമാറാത്ത അസുഖങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരും ആദ്യ വിമാനത്തിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ അടിയന്തിരമായി നാട്ടിലെത്തേണ്ടവരെയാണ് ആദ്യ യാത്രക്കായി പരിഗണിച്ചിരിക്കുന്നത്.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇതിനായി പ്രത്യേക രജിസ്ട്രേഷനും നടത്തിയിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ കർശനമായ വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും സർവിസ് നടത്തുക. കേന്ദ്ര, സംസ്ഥാന സർക്കാറുകളെയും ഇന്ത്യൻ എംബസിയെയും നിരന്തരം ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് വിമാനത്തിന് അനുമതി ലഭിച്ചതെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പറഞ്ഞു.
അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ചാർട്ടേർഡ് വിമാന സർവിസ് നടത്തുന്നത്. കൂടുതൽ വിമാന സർവിസുകൾ ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ റീജനൽ മാനേജർ യൂനുസ് പടുങ്ങൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.