റിയാദ്: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയുടെ ഭാഗമായി അഞ്ചിന പരിപാടിക്ക് തീരുമാനം. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ടാണ് (ഹദഫ്) സ്വദേശിവത്കണം ഊർജിതമാക്കാനുള്ള പരിപാടികള്‍ നടപ്പാക്കുന്നത്.
സ്വദേശിവത്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ അഞ്ചിന പദ്ധതിയാണ് പ്രാബല്യത്തിൽ വരികയെന്ന് മാനവവിഭവശേഷി ഫണ്ടിലെ തലാല്‍ അല്‍അജ്ലാന്‍ പറഞ്ഞു. സ്വദേശി ജോലിക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ഇനത്തില്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ (ഗോസി) അടയ്ക്കാനുള്ള സംഖ്യയില്‍ ഒരു വിഹിതം ഹദഫ് വഹിക്കും.
സ്വദേശി, വിദേശി ജോലിക്കാര്‍ക്കിടയില്‍ വേതന അന്തരം ഒഴിവാക്കി സ്വദേശികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുക, സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് തുടക്കത്തിലുള്ള ചെലവ് വഹിക്കുക, ജോലിയിലായിരിക്കെ പരിശീലനം നല്‍കുക എന്നിവയും അഞ്ചിന പരിപാടിയുടെ ഭാഗമാണ്. സ്വദേശികളുടെ പാര്‍ട് ടൈം ജോലി പ്രോത്സാഹിപ്പിക്കലാണ് മറ്റൊരു ഇനം. സ്വകാര്യ സ്ഥാപനത്തില്‍ സ്വദേശികള്‍ ചെയ്യുന്ന പാർട്ടൈം ജോലിയുടെ അനുപാതമനുസരിച്ച് ഗോസിയില്‍ പണമടക്കാനും സ്വദേശികളുടെ അനുപാതം കണക്കാക്കാനും സംവിധാനമുണ്ടാക്കുമെന്നും ഹദഫ് പ്രതിനിധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.