അബഹ: ഇഖാമയും മറ്റ് രേഖകളുമില്ലാതെ സൗദിയിൽ കുടുങ്ങിയ അയൂബ് അഞ്ചു വർഷത്തിന് ശേഷം നാടണഞ്ഞു. മൊഹായിൽ അസീറിെൻറ പരിസരപ്രദേശമായ ബാരിക്കിൽ അഞ്ച് വർഷത്തോളമയി ഇഖാമയും മറ്റ് രേഖകളും ഇല്ലാതെ ഹോട്ടലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്ന കൊല്ലം നിലമേൽ സ്വദേശി അയ്യൂബ് സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഇഖാമയും മറ്റ് രേഖകളും ശരിയാക്കാൻ കഴിയാതെ നാട്ടിൽ പോകാൻ പ്രയാസം നേരിടുകയായിരുന്ന അയ്യൂബ്, ബാരിക്ക് സോഷ്യൽ ഫോറം പ്രവർത്തകൻ അർഷാദ് കരുനാഗപ്പള്ളി മുഖേന ഫോറം മൊഹായിൽ എക്സിക്യൂട്ടിവ് സമിതി അംഗം അസ്ലം മുണ്ടക്കലിെൻറ സഹായം തേടുകയായിരുന്നു. ഫോറം ഖമീസ് ബ്രാഞ്ച് പ്രസിഡൻറ് മുബാറക്ക് അരീക്കോടിെൻറയും മൂഹമ്മദ് ഉസ്മാൻ, എടക്കര അസ്ലം എന്നിവരുടെയും സഹായത്തോടെ ലേബർ കോടതിയേ സമീപിച്ചതോടെയാണ് അയ്യൂബിന് നാടണയാനുള്ള വഴിതെളിഞ്ഞത്. ജിദ്ദയിൽനിന്ന് ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.