റിയാദ്: കോവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര സർക്കാറിെൻറ വന്ദേ ഭാരത് മിഷൻ രണ്ടാം ആഴ്ചയിലെ റിയാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലിറങ്ങി. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് ഉച്ചക്ക് 12.46ന് 152 യാത്രക്കാരെയും വഹിച്ചുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നു. രാത്രി എേട്ടാടെയാണ് കണ്ണൂരിലെത്തിയത്. 145 മുതിർന്നവരും ഏഴ് കുട്ടികളുമാണ് ഇൗ വിമാനത്തിലുള്ളത്. യാത്രക്കാരിൽ കൂടുതലും ഗർഭിണികളാണ്. മറ്റ് രോഗങ്ങൾ ബാധിച്ചവരും ജോലി നഷ്ടമായി ഫൈനൽ എക്സിറ്റിൽ പോകുന്നവരും സന്ദർശന വിസയിൽ വന്ന് കുടുങ്ങിയവരും സന്ദർശക വിസയിലും സ്ഥിര വിസയിലുമുള്ള കുടുംബങ്ങളും യാത്രക്കാരിലുണ്ട്.
ഒരു വീൽചെയർ യാത്രക്കാരനും കൂട്ടത്തിലുണ്ട്. കോഴിക്കോട്, മലപ്പുറം തുടങ്ങി വിദൂര പ്രദേശങ്ങളിലേക്കുള്ളവരും കണ്ണൂർ വിമാനത്തിൽ പോയിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് തന്നെ യാത്രക്കാരുടെ ലഗേജ് ചെക്ക് ഇൻ, ബോർഡിങ് നടപടികൾ ആരംഭിച്ചു. എയർ ഇന്ത്യ എയർപോർട്ട് ഡ്യൂട്ടി മാനേജർ സിറാജ് നടപടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത 60,000ത്തോളം ആളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇ ൗയാഴ്ചയിലെ വിമാനങ്ങളിൽ പോകുന്നത്. റിയാദിൽ നിന്ന് കോഴിക്കോേട്ടക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ചൊവ്വാഴ്ച വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. റിയാദിൽ നിന്ന് 152ഉം ദമ്മാമിൽ നിന്ന് 143 പേരും ഇരു വിമാനങ്ങളിലുമായി യാത്ര ചെയ്തു. ബുധനാഴ്ച ദമ്മാമിൽ നിന്ന് ബംഗളൂരു വഴി ഹൈദരാബാദിലേക്കും ജിദ്ദയിൽ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും എയർ ഇന്ത്യ വിമാനങ്ങൾ സർവിസ് നടത്തി.
ദമ്മാമിൽ നിന്ന് നാല് കുട്ടികളടക്കം 164 യാത്രക്കാരുമായാണ് ഹൈദരാബാദ് വിമാനം പോയത്. വെള്ളിയാഴ്ച റിയാദിൽ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്ക് ഒരു വിമാനം കൂടി പോകുന്നുണ്ട്. ഇൗയാഴ്ചയിലെ അവസാന വിമാനമാണ് അത്. മൂന്നാമത്തെ ആഴ്ചയിൽ റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു വിമാന സർവിസുണ്ടെന്ന വിവരം ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. ഇൗ മാസം 31ന് റിയാദിൽ നിന്ന് 1.30ന് അത് പുറപ്പെടും. ബുധനാഴ്ചയും റിയാദ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് രണ്ട് ഫേസ്മാസ്ക്കുകൾ, രണ്ട് ജോഡി ഗ്ലൗസുകൾ, ശരീരം മുഴുവൻ കവർ ചെയ്യാൻ കഴിയുന്ന സേഫ്റ്റി ഡ്രസ് (കവറോൾ), സാനിറ്റൈസർ എന്നിവയടങ്ങിയ 25 റിയാൽ വില വരുന്ന മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യാനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ എത്തിയിരുന്നു. ഭാരവാഹികളായ സി.പി. മുസ്തഫ-, അഷ്റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കൊപ്പം, മെഹബൂബ് ധർമടം, ഷഫീഖ് കൂടാളി, നസീർ മറ്റത്തൂർ, ജസീല മൂസ, നുസൈഫ മാമു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.