ജിദ്ദ: ഇൗജിപ്ത് സന്ദർശിക്കാൻ പുറപ്പെട്ട അമീർ മുഹമ്മദ് ബിൻ സൽമാെൻറ വിമാനത്തിന് അകമ്പടിയായി നിരവധി ഫൈറ്റർ ജെറ്റുകൾ പറക്കുന്ന ദൃശ്യങ്ങൾ ൈവറലായി. ഞായറാഴ്ച ഇൗജിപ്തിെൻറ വ്യോമപരിധിയിൽ അമീർ മുഹമ്മദിെൻറ വിമാനം കടന്നതോടെയാണ് ഇൗജിപ്ത് വിമാനങ്ങൾ ഒപ്പം പറക്കാൻ തുടങ്ങിയത്. അമീർ മുഹമ്മദിെൻറ സന്ദർശനത്തിന് ഇൗജിപ്ത് എത്ര വലിയ പ്രാധാന്യമാണ് കൽപിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇൗ നടപടി. ഇൗജിപ്തിെൻറ സമീപ കാല ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു നേതാവിനെ സ്വീകരിക്കുന്നത്. ഒൗദ്യോഗിക പ്രോേട്ടാകോളിെൻറ ഭാഗമല്ലെങ്കിലും അതിഥിയോടുളള ആദരവാണ് ഇതിൽ പ്രകടമാകുന്നതെന്ന് ഇൗജിപ്തിലെ നാസർ മിലിറ്ററി അക്കാഡമി ഉപദേശകൻ മേജർ ജനറൽ ഹിശാം അൽ ഹലബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.