റിയാദ്: വന്ദേഭാരത് മിഷെൻറ ഭാഗമായി സൗദിയിൽ നിന്ന് ഇന്ത്യയിേലക്ക് പോകുന്ന എയർ ഇന്ത്യ വിമാനങ്ങളിൽ അനർഹർ സീറ്റ് തരപ്പെടുത്തുന്നതായി വ്യാപക ആക്ഷേപം. ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇതിനകം പോയ വിമാനങ്ങളിലെല്ലാം ഇത്തരം അവിഹിത ഇടപെടലുകൾ നടന്നതായാണ് പരാതികൾ ഉയരുന്നത്. കേരളത്തിലേക്കുള്ള വിമാനങ്ങളിലാണേത്ര ഇത് കൂടുതൽ. ദമ്മാമിൽ നിന്നും റിയാദിൽ നിന്നും കഴിഞ്ഞയാഴ്ചയും ഇൗയാഴ്ചയും പോയ വിമാനങ്ങളിൽ ഗർഭിണികളോ രോഗികളോ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിൽ ആയവരോ അല്ലാത്തവരായ ചിലരെങ്കിലും കടന്നുകൂടിയിട്ടുണ്ടെന്നും എംബസിയധികൃതരെ തെറ്റിദ്ധരിപ്പിച്ചും സ്വാധീനം ചെലുത്തിയുമാണ് പട്ടികയിൽ ഇങ്ങനെ ഇടം പിടിക്കുന്നതെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പലരും ആക്ഷേപം ഉന്നയിക്കുന്നത്.
രോഗികളായ നിരവധി പേർ ഇനിയും പട്ടികയിൽ ഇടം കിട്ടാതെ പുറത്താകുേമ്പാഴോണ് അനർഹരായ പലരും പോകുന്നതേത്ര. റിയാദിൽ നിന്ന് കണ്ണൂരിലേക്ക് പോയ വിമാനത്തിൽ ഇതുപോലെ നിരവധി അനർഹർ കടന്നുകൂടിയതായി വ്യാപകമായ ആക്ഷേപം ഉയർന്നിരിക്കുകയാണ്. നാട്ടിൽ ഉറ്റവർ മരിച്ചതറിഞ്ഞ് പോകാനിരുന്നവരെ പോലും കൊണ്ടുപോയില്ലെന്നും പരക്കെ പ്രചാരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.