ദമ്മാം: സൗദി ഒാക്സ്ഫഡ് അക്കാദമിക്ക് വേണ്ടി ആദ്യ പരിശീലന വിമാനം ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സ്വദേശികളായ യുവാക്കൾക്കും യുവതികൾക്കും പരിശീലനം നൽകുന്നതിനാണിത്. 60 വിമാനങ്ങളാണ് പരിശീലനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.ഇതിൽ ആദ്യ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അക്കാദമി മേധാവി ക്യാപ്റ്റൻ ലോറൻസും വിദ്യാർഥികളും വിമാനത്താവള അധികൃതരും വിമാനത്തെ സ്വീകരിച്ചു.
ഘട്ടം ഘട്ടമായാണ് വിമാനമെത്തുകയെന്ന് അക്കാദമി ഭരണ സമിതി അധ്യക്ഷൻ ക്യാപ്റ്റൻ ഉസ്മാൻ അൽമുതൈരി പറഞ്ഞു. പരിശീലന പറക്കൽ ആരംഭിക്കുന്നതിനു മുമ്പ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ വേണ്ട പരിശോധനകളും പൂർത്തിയാക്കും. ആഗസ്റ്റ് അവസാനത്തോടെ 12 വിമാനങ്ങൾ കൂടി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.