ജിദ്ദ: 'ഒഴുകുന്ന വ്യവസായ നഗരം' നിയോമിൽ സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ.
ലോകത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് വ്യവസായ നഗരമാണ് 'ഒാക്സഗൺ' എന്ന പേരിൽ സൗദി വടക്കൻ അതിർത്തിയിലെ സ്വപ്നനഗരമായ 'നിയോമിൽ' നിർമിക്കുന്നത്.
കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ 'ഒാക്സഗൺ' നഗരത്തിെൻറ പ്രഖ്യാപനം നടത്തി.
പുതിയ വ്യവസായ നഗരം ലോകെത്ത ഏറ്റവും വലിയ ഒഴുകുന്ന വ്യവസായ സമുച്ചയവും സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഉത്തേജകമാ കുമെന്നും കിരീടാവകാശി പറഞ്ഞു.
ദേശീയ സാമൂഹിക സാമ്പത്തിക പരിഷ്കരണ പദ്ധതിയായ 'വിഷൻ 2030'െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണിത്.
ഭാവിയിൽ മനുഷ്യരാശിയുടെ ജീവിതവും പ്രവർത്തനരീതികളും പുനർനിർവചിക്കാൻ പോകുന്ന നിയോം നഗരത്തിെൻറ തന്ത്രജ്ഞതക്ക് അനുസൃതമായി നിർമാണകേന്ദ്രങ്ങൾക്ക് പുതിയ മാതൃക നൽകാനാണ് 'ഒാക്സഗണി'ലൂടെ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് നൽകുന്ന സംഭാവനകളോടൊപ്പം ഭാവിയിൽ വ്യവസായ വികസനത്തിലേക്കുള്ള ലോകത്തിെൻറ ദിശാബോധം നിർവചിക്കാൻ നിയോമിലെ ഈ ഇൻഡസ്ട്രിയൽ സിറ്റി സഹായിക്കും.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മേഖലയിലെ ആഗോള വ്യാപാര ഒഴുക്കിനെ പിന്തുണക്കുന്നതിനൊപ്പം പ്രാദേശിക വ്യാപാരമേഖലയിൽ രാജ്യത്തെ പിന്തുണക്കുന്നതിലും ഓക്സഗൺ നഗരം പങ്കാളിയാകും.
വ്യാവസായിക നഗരത്തിൽ ഇതിനകം വികസനവും ബിസിനസും ആരംഭിച്ചതിൽ തനിക്ക് സന്തോഷമുെണ്ടന്നും അതിെൻറ ദ്രുതഗതിയിലുള്ള വികാസം കാണാൻ ആഗ്രഹിക്കുകയാണെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.