ജിദ്ദ: സൗദി അറേബ്യയിലെ ൈഫ്ല അദീൽ വിമാനക്കമ്പനി കുവൈത്ത് സർവിസ് ആരംഭിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നായിരുന്നു ആദ്യ സർവിസ് കുവൈത്തിലേക്കു നടത്തിയത്. ൈഫ്ല അദീൽ കമ്പനിയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് കുവൈത്ത്. കഴിഞ്ഞ ജൂലൈയിലാണ് ദുബൈയിലേക്ക് സർവിസ് ആരംഭിച്ചത്. ഇതോടെ ൈഫ്ല അദീൽ സർവിസ് നടത്തുന്ന ആഭ്യന്തര, അന്താരാഷ്ട്ര ലക്ഷ്യസ്ഥലങ്ങളുടെ എണ്ണം 15 ആയി.
പുതിയ ലക്ഷ്യസ്ഥാനം തുറക്കുന്നതിനും കമ്പനിയുടെ യാത്രാശൃംഖലയിലേക്ക് കൂട്ടിച്ചേർക്കുന്നതിനും വിഷൻ 2030െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് പുതിയ സർവിസുകൾ ആരംഭിക്കുന്നതെന്ന് ഫ്ലൈ അദീൽ കസ്റ്റമർ അഫയേഴ്സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് അഹമ്മദ് ബിൻ അബ്ദുൽ കരീം അൽബറാഹിം പറഞ്ഞു. സൗദിയിലെ േവ്യാമ ഗതാഗത വ്യവസായ വിപണിയുടെ ദ്രുതഗതിയിലുള്ള വളർച്ചക്ക് മത്സരക്ഷമമായ അന്തരീക്ഷം ഒരുക്കുക ലക്ഷ്യമാണ്. ഇതിന് കൂടുതൽ ബജറ്റ് വിമാനങ്ങളുമായി രാജ്യത്തെ പുറംലോകവുമായി ബന്ധിപ്പിക്കാൻ അവസരമൊരുങ്ങണം. അതാണ് പ്രധാന ലക്ഷ്യം. പുതിയ സർവിസ് സൗദിക്ക് കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.