ജിദ്ദ: സൗദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ അദീൽ ജിദ്ദ-ദുബൈ സെക്ടറിൽ സർവിസ് ആരംഭിച്ചു. ജിദ്ദ- ദുബൈ സെക്ടറിൽ ദിവസവും 10 വിമാനങ്ങളാണ് സർവിസ് നടത്തുക. ഇതോടെ വിമാനയാത്ര നിരക്കിലും കുറവുവരും. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാംനമ്പർ ടെർമിനലിൽനിന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാംനമ്പർ ടെർമിനലിലേക്കാണ് ഫ്ലൈ അദീൽ സർവിസ് നടത്തുക.
എ 320 നിയോ ശ്രേണിയിലെ വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുകയെന്ന് ഫ്ലൈ അദീൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് അഹമ്മദ് അൽ ബ്രഹീം പറഞ്ഞു. തുടക്കത്തിൽ ദിവസവും എട്ട് വിമാനങ്ങൾ ദുബൈ ജിദ്ദ സെക്ടറിൽ സർവിസ് നടത്തും. ഡിസംബർ എട്ട് മുതൽ രണ്ട് വിമാനങ്ങൾ കൂടി കൂടുതലായി സർവിസിനെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദക്കും ദുബൈക്കുമിടയിലുള്ള യാത്രക്കാരുടെ വർധിച്ച് വരുന്ന ആവശ്യം കണക്കിലെടുത്താണ് പുതിയ സർവിസുകൾ. സൗദിയിലെ ബജറ്റ് വിമാനക്കമ്പനിയാണ് ൈഫ്ല അദീൽ. ഇരു രാജ്യങ്ങൾക്കുമിടിയിൽ കുറഞ്ഞനിരക്കിൽ യാത്ര നടത്താൻ ഇത് സഹായിക്കും. സന്ദർശകർ, ഉംറ തീർഥാടകർ, ടൂറിസ്റ്റുകൾ എന്നിവർക്കെല്ലാം ഗുണമാകും പുതിയ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.