ആർ.എസ്.സി ജിദ്ദ സിറ്റി സോൺ തർതീൽ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ
വിതരണം ചെയ്യുന്നു
ജിദ്ദ: ‘ദി ഖുർആനിക് ഫിയസ്റ്റ, ലെറ്റ് അസ് പെർഫോം’ എന്ന ശീർഷകത്തിൽ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റമദാനിൽ സംഘടിപ്പിച്ചുവരുന്ന എട്ടാമത് എഡിഷൻ തർതീൽ മത്സരങ്ങൾ സമാപിച്ചു.
പരിപാടി അസൈനാർ ബാഖവി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജ സഖാഫി അധ്യക്ഷതവഹിച്ചു. കിഡ്സ്, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി വിവിധ സെക്ടറുകളിൽ നിന്ന് വിജയികളായി വന്നവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഹിഫ്ള്, തിലാവത്, ഖുർആൻ ക്വിസ്, ഖുർആൻ സെമിനാർ തുടങ്ങിയ മത്സരങ്ങളിൽ 36 പോയന്റുകൾ നേടി മഹ്ജർ സെക്ടർ ഒന്നാം സ്ഥാനവും 29 പോയന്റുകൾ നേടി സുലൈമാനിയ സെക്ടർ രണ്ടാം സ്ഥാനവും നേടി. 'ഖുർആൻ പഠനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ശാഫി സഖാഫി വെളിമുക്ക് സംസാരിച്ചു. ഖലീൽ കൊളപ്പുറം, നൗഫൽ മുസ്ലിയാർ, ഫൈറൂസ് വെള്ളില, ആഷിഖ് ഷിബിലി, ജാബിർ നഈമി, നൗഫൽ മദാരി തുടങ്ങിയവർ സംബന്ധിച്ചു. ഷക്കീർ പെടേന സ്വാഗതവും ടി.കെ. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.