ജുബൈൽ: ഫോക്കസ് ഇൻറർനാഷനൽ ജുബൈൽ ഘടകം ‘നിർമിതബുദ്ധി ഇന്നും നാളെയും’ എന്ന വിഷയത്തിൽ ശിൽപശാല നടത്തി. സൗദി അരാംകൊ സീനിയർ എൻജിനീയറും സിജി ദമ്മാം ചാപ്റ്റർ ചീഫ് കോഓഡിനേറ്ററുമായ അഫ്താബ് മുഹമ്മദ് നയിച്ച പരിപാടിയിൽ നിർമിതബുദ്ധി നൽകുന്ന അവസരങ്ങളും ആശങ്കകളും വിശകലനം ചെയ്യപ്പെട്ടു.
അനാവശ്യ ആശങ്കകളെ ഭയപ്പെടാതെ നിർമിതബുദ്ധി നൽകുന്ന അവസരങ്ങളും സാധ്യതകളും കണ്ടെത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. എങ്ങനെയാണ് നിർമിത ബുദ്ധിയുടെ പ്രവർത്തനം, ജീവിത ശൈലിയിലുള്ള അതിന്റെ സ്വാധീനം, മറ്റു പ്രയോജനങ്ങൾ എന്നിവയും ശിൽപശാലയിൽ ചർച്ച ചെയ്യപ്പെട്ടു. ഫോക്കസ് ജുബൈൽ ഓപറേഷൻ മാനേജർ ഫൈസൽ പുത്തലത്ത്, ഹാരിസ് കടലുണ്ടി എന്നിവർ പരിപാടി നിയന്ത്രിച്ചു.
ഫോക്കസ് ജുബൈൽ ഡിവിഷൻ പ്രവർത്തകർക്കായി നടത്തിയ ഫോക്കസ് എൻലിവൻ സമ്മിറ്റിൽ സലീം കടലുണ്ടി, ഷഫീക് പുളിക്കൽ എന്നിവർ നേതൃപരിശീലന ക്ലാസുകളും അബ്ദുൽ വഹാബ് പാലക്കാട്, റിൻസാഫ് പാലക്കാട്, ഫവാസ് അരീക്കോട്, ഇർഷാദ് കോഴിക്കോട് എന്നിവർ വിവിധ സെഷനുകളും നടത്തി. സലാഹുദ്ദീൻ മാത്തോട്ടം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.