ജിദ്ദ: സമഗ്രമായ വികസനം കൈവരിക്കുക, തൊഴിലവസരങ്ങളും പുതിയ വ്യവസായങ്ങളും സൃഷ്ടിക്കുക, പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുക എന്നിവയാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. അടുത്ത വർഷത്തെ പൊതുബജറ്റ് പ്രഖ്യാപിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ്, രാജ്യം സാക്ഷ്യംവഹിച്ച ദ്രുതഗതിയിലുള്ള വികസനവും 'വിഷൻ 2030'ന്റെ നേട്ടവും കണക്കിലെടുത്ത് തയാറാക്കിയതാണ്. സാമ്പത്തിക സുസ്ഥിരത നിലനിർത്താനുള്ള സർക്കാറിന്റെ താൽപര്യം ബജറ്റ് പ്രതിഫലിപ്പിക്കുന്നു. അടുത്ത വർഷവും ചെലവുകളുടെ കാര്യക്ഷമതയും സാമ്പത്തിക നിയന്ത്രണവും ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരും. പ്രാദേശികതലത്തിലും മേഖലാതലത്തിലും സമഗ്രമായ വികസനം കൈവരിക്കാനും സാമ്പത്തികവും സാമൂഹികവുമായ വരുമാനം കൈവരിക്കുന്നതിന് സംഭാവന നൽകുന്ന മേഖലകൾ വികസിപ്പിക്കാനും സൈനിക വ്യവസായങ്ങളുടെ സ്വദേശിവത്കരണവും ലക്ഷ്യമിടുന്നു.
അതോടൊപ്പം സാമൂഹിക സുരക്ഷ പരിപാടികളും സംരംഭങ്ങളും നടപ്പാക്കുന്നതും തുടരും. 2023ലെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് യഥാർഥ ജി.ഡി.പി 3.1 ശതമാനം എന്ന നിരക്കിൽ വളരുമെന്നാണെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.