റിയാദ്: ഫോക്കസ് ഇന്റർനാഷനൽ റിയാദ് ഡിവിഷൻ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഷമീം വെള്ളാടത്ത് (ഡിവിഷനൻ ഡയറക്ടർ), ഫൈറൂസ് വടകര (ഡിവിഷൻ ഡെപ്യുട്ടി ഡയറക്ടർ), പി.വി റിയാസ് (ഓപ്പറേഷൻ മാനേജർ), അബ്ദുൽ റഊഫ് പൈനാട്ട് (അഡ്മിൻ മാനേജർ), മുഹമ്മദ് ഷഹീർ പൊന്നാനി (ഫിനാൻസ് മാനേജർ), അമീൻ എടത്തൊടിക (എച്ച്.ആർ മാനേജർ), വി.എം സിയാദ് മുഹമ്മദ് (ഇവന്റ് മാനേജർ), ഫറാഷ് അഹ്മദ് (മാർക്കറ്റിംഗ് മാനേജർ), ഷമീൽ കക്കാട് (വെൽഫെയർ മാനേജർ) എന്നിവരാണ് ഭാരവാഹികൾ. റീജിയനൽ എക്സി. അംഗങ്ങളായി ഐ.എം.കെ അഹമ്മദ്, സഹൽ റഹ്മാൻ കോട്ടപ്പുറം എന്നിവരെ തെരഞ്ഞെടുത്തു. മറ്റു വകുപ്പുകളിലേക്കായി അഫ്സൽ എടത്തനാട്ടുകര (ക്യു.സി മാനേജർ), നൗഫൽ ആരുകാട്ടിൽ (ആർട്സ് ആൻഡ് സ്പോർട്സ്), ഷാനിത്ത് കോഴിക്കോട് (മീഡിയ ആൻഡ് ഐ.ടി), പി.ടി യൂനുസ് (കെയർ ഫോക്കസ്), അസീം ആലപ്പുഴ (ഇക്കോ ഫോക്കസ്), അബ്ദുറഹ്മാൻ (എജ്യൂ ഫോക്കസ്), നവാസ് വടക്കയിൽ (ഹെൽത്ത്), മുഹമ്മദ് സജീബ് (മോറൽ) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ അബ്ദുൽ റഊഫ് പൈനാട്ട്, അഫ്സൽ എടത്തനാട്ടുകര, ഐ.എം.കെ അഹമ്മദ് സംസാരിച്ചു. സിറാജ് തയ്യിൽ, ഇക്ബാൽ കൊടക്കാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.