ജിദ്ദ: മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിെൻറ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ തനത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കോൺഗ്രസ് പാർട്ടി മൂല്യച്യുതിയിൽപ്പെട്ട് ആടിയുലയുമ്പോഴും പാർട്ടിയിൽ അടിയുറച്ചുനിന്ന് നേതൃപാടവം പ്രകടമാക്കിയ വ്യക്തിത്വമാണെന്ന് ഫോറം ഭാരവാഹികൾ പറഞ്ഞു.
സമീപകാല തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി ഒതുക്കിനിർത്തിയവരിൽ ഗുജറാത്തിൽ നിന്നുള്ള പ്രമുഖനായ അഹ്മദ് പട്ടേലിനെപ്പോലെ കഴിവുറ്റ നേതാക്കളുമുണ്ട് എന്നത് വസ്തുതയാണെന്നിരിക്കെ, ദേശീയതലത്തിൽ കോൺഗ്രസിനെ നയിക്കാൻ അർപ്പണബോധമുള്ള നേതാക്കൾ ഇല്ലാതാവുന്ന ഘട്ടത്തിൽ അഹ്മദ് പട്ടേലിെൻറ വിയോഗം വലിയ നഷ്ടമാണെന്ന് ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം, മുജാഹിദ് പാഷ (ബംഗളൂരു), അബ്ദുൽ ഗനി, അൽഅമാൻ (നാഗർകോവിൽ), അബ്ദുൽ നാസർ (മംഗളൂരു), ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻകുട്ടി, ഫൈസൽ മമ്പാട് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.