റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ രുചിവൈവിധ്യങ്ങളുടെ ആഘോഷവുമായി ലോകഭക്ഷ്യമേളക്ക് ബുധനാഴ്ച തുടക്കം കുറിക്കും.
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'വേൾഡ് ഫുഡ് 22 സീസൺ ഒന്ന്' എന്ന മേളയിൽ ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത് നിരവധി കൗതുകങ്ങൾ.
വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾക്കൊപ്പം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സെലിബ്രിറ്റി ഷെഫുകൾ മേള കൊഴുപ്പിക്കാനെത്തും.
കൂടാതെ വീട്ടമ്മമാർക്കും പാചകകല ഇഷ്ടപ്പെടുന്നവർക്കും സ്വന്തം വീടുകളിൽ ചെയ്തുനോക്കാവുന്ന ആഗോള ഭക്ഷണവൈവിധ്യങ്ങളുടെ ചേരുവകളും ഭക്ഷണ ലോകത്തെ പുത്തൻ ട്രെൻഡുകളും അവതരിപ്പിക്കുന്ന ഒട്ടനവധി പരിപാടികളുണ്ടാകും. അതുപോലെ സ്വന്തം അടുക്കളകളിൽ വൈദഗ്ധ്യം തെളിയിച്ചവർ ഒരുക്കുന്ന രുചികരമായ വിഭവങ്ങൾ രുചിച്ചറിയാനുള്ള അവസരവും ലുലു ഉപഭോക്താക്കൾക്ക് ഈ മേളയിൽ ലഭിക്കും.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഭക്ഷ്യ വിഭവങ്ങളിൽ പലതും ഹൈപ്പർമാർക്കറ്റിലെ ഹോട്ട് ഫുഡ്സ് വിഭാഗത്തിൽനിന്നും വാങ്ങുകയും ചെയ്യാം.
മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും നിരവധി ലോകോത്തര ഉൽപന്നങ്ങൾക്കും ഹോട്ട് ഫുഡ് വിഭവങ്ങൾക്കും മികച്ച ഡിസ്കൗണ്ടുകളും ഡീലുകളുമുണ്ടാകും. ഇതിനുപുറമെ ഡെസ്സേർട്ടുകൾ, സീഫുഡ്, മാംസം, വീഗൻ തുടങ്ങിയ വിഭാഗങ്ങളിലും ഉഗ്രൻ ഡീലുകൾ നേടാം.
സൗദി അറേബ്യയിലെ 22 ലുലു ഹൈപർമാർക്കറ്റുകളിലും അഞ്ച് ലുലു കമീഷണറികളിലും 17 മിനി മാർട്ടുകളിലും എല്ലാരീതിയിലും ഭക്ഷണ വൈവിധ്യത്തിെൻറ ആഘോഷമാണ് ഇനിയുള്ള നാളുകളിൽ.
ഫെബ്രുവരി 23 മുതൽ മാർച്ച് എട്ട് വരെ നീളുന്ന ലോക ഭക്ഷ്യമേളയിൽ ഭക്ഷണ സംബന്ധമായ നിരവധി പരിപാടികളാണ് അരങ്ങേറുന്നത്.
അറബ് ലോകത്തെ സൂപ്പർ ഷെഫുകളുമായുള്ള ആശയവിനിമയം, പാചകവിദ്യയുടെ നുറുങ്ങുകൾ മനസ്സിലാക്കാൻ ലോകമെമ്പാടുമുള്ള മികച്ച സെലിബ്രിറ്റി ഷെഫുകളുടെ മാസ്റ്റർ ക്ലാസുകൾ, ഫുഡ് ഇൻഫ്ലുവെൻസേഴ്സിനു വേണ്ടിയുള്ള പാചകമത്സരം തുടങ്ങിയവ അരങ്ങേറും.
ഭക്ഷണം ലോകത്താകമാനം എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്നതും നല്ല ആരോഗ്യത്തിന് എല്ലാവരും ആശ്രയിക്കുന്നതുമായ ഒന്നാണെന്ന് ലുലു ഗ്രൂപ് എക്സിക്യുട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.
ലുലുവിൽ ആരോഗ്യകരവും രുചികരവും പോഷകപ്രദവുമായ ചേരുവകളും ഭക്ഷ്യവിഭവങ്ങളും നൽകുന്നത് എല്ലായ്പോഴും തങ്ങളുടെ വ്യാപാരകലയുടെ ആണിക്കല്ലാണെന്നും ലുലുവിൽ ആരംഭിക്കുന്ന ലോക ഭക്ഷ്യമേള 24ലധികം രാജ്യങ്ങളിലെ തങ്ങളുടെ നേരിട്ടുള്ള സ്രോതസ്സുകളിൽനിന്ന് ശേഖരിച്ച് എത്തിക്കുന്ന ഭക്ഷ്യോൽപന്നങ്ങളുടെ പ്രദർശനമേളയായി തന്നെ അക്ഷരാർഥത്തിൽ മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
ലോകത്തിെൻറ ചേരുവകളും ഭക്ഷണ പ്രവണതകളും ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടത്തിന് അനുസരിച്ച് അവരുടെ ട്രോളികളിലേക്കെത്തിക്കാനാണ് ഈ മേളയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലിബ്രിറ്റി ഷെഫുകളും ബ്ലോഗർമാരും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട ഭക്ഷ്യവിഭവങ്ങളും പാചകക്കുറിപ്പുകളും ഉപഭോക്താക്കളുമായി പങ്കിടും.
കൂടാതെ, ധാരാളം പാചക പരിപാടികളും അവതരിപ്പിക്കും. ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച പാചകരീതികളും വിഭവങ്ങളുമാണ് അവതരിപ്പിക്കുകയെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
ഏറ്റവും മികച്ച രുചിയുടെ അർഥം പുനർനിർവചിക്കാനുള്ള പരിപാടികളാണ് ഈ മേളയിൽ ഒരുക്കുന്നത്. രസകരമായ മത്സരങ്ങൾ, മീറ്റ് ദ ഷെഫ് എന്നിവയും മറ്റും കൂടാതെ, ലുലു പ്രത്യേക പ്രമോഷനുകളും തീമുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഫ്രെഷ് മോണിങ് ഡീലുകൾ (പ്രഭാത ഓഫറുകൾ), ചോക്ലറ്റ് ഫാന്റസി, ഗിൽറ്റ് ഫ്രീ ഓഫറുകൾ, റൈസ് ആൻഡ് ഷൈൻ, എക്സോട്ടിക് കട്ട്സ് (പ്രീമിയം മീറ്റ് ഓഫറുകൾ), ചാറ്റ് ഒക്ലോക്ക്, കുക്കി ജാർ, ഫ്രൂട്ട്ഫുൾ ഡീലുകൾ, സിട്രസ് ഫെസ്റ്റ്, ഫിഷ്റ്റിവൽ, സ്പൈസ് ആൻഡ് പൾസ്, സ്പിൽ ദ ബീൻസ് (കോഫി ആൻഡ് കോഫി മേക്കർ) എന്നീ പരിപാടികളിലൂടെ മികച്ച ഭക്ഷ്യോൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലുള്ളത്.
ഒപ്പം ബേക്കിങ്ങിനുള്ള അവശ്യസാധനങ്ങളും മറ്റ് അടുക്കള ഉപകരണങ്ങളും വിലക്കുറവിൽ നേടാനുള്ള പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഷെഫ് അൽ ഷിർബിനി - 45 വർഷത്തിലേറെ നീണ്ട സപര്യയിലൂടെ പാചകരംഗത്ത് താരമായി മാറിയ അദ്ദേഹം അറബ് ലോകത്തെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റി ഷെഫുകളിൽ ഒരാളാണ്. ഫെബ്രുവരി 24ന് റിയാദിലും 25ന് ദമ്മാമിലും 26ന് ജിദ്ദയിലും അദ്ദേഹം സന്ദർശനം നടത്തും.
അലി ബാഷ (ഫുഡ് ബ്ലോഗർ) - സോഷ്യൽ മീഡിയയിൽ 1.2 ദശലക്ഷം ഫോളോവേഴ്സുള്ള സൗദി ഭക്ഷണലോകത്തെ റോക്ക് സ്റ്റാർ. സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ ഹരമായി മാറിയ സെലിബ്രിറ്റി ഷെഫ്. ഫെബ്രുവരി 24, മാർച്ച് മൂന്ന് തീയതികളിൽ ദമ്മാമിലും റിയാദിലും നാലിന് ജിദ്ദയിലും മേളയിൽ എത്തും.
അഹമ്മദ് അസീസ് (ഫുഡ് ബ്ലോഗർ) - ഫെബ്രുവരി 24ന് ജിദ്ദയിലും 25ന് റിയാദിലും മാർച്ച് മൂന്നിന് ദമ്മാമിലും മേള സന്ദർശിക്കും.
ഷെഫ് ഡാങ്ൽ - റൊട്ടാന ടി.വി, സൗദി ടി.വി എന്നീ ചാനലുകളിലെ ഷെഫ്. ഫെബ്രുവരി 24ന് റിയാദിലും 25ന് ജിദ്ദയിലും 26ന് അൽ അഹ്സയിലും.
ഷെഫ് സുരേഷ് പിള്ള - ബി.ബി.സിയുടെ മാസ്റ്റർ ഷെഫ്, യു.കെ ടെലിവിഷൻ റിയാലിറ്റി ഷോയിലെ ഇന്ത്യയിൽ നിന്നുള്ള മത്സരാർഥി. ഫെബ്രുവരി 24ന് ദമ്മാമിലും 25ന് റിയാദിലും 26ന് ജിദ്ദയിലും സന്ദർശനം നടത്തും.
മിഥുൻ രമേശ് - മലയാള ചലച്ചിത്ര നടനും ടെലിവിഷൻ അവതാരകനുമായി പേരെടുത്ത മിഥുൻ രമേശ് ഫെബ്രുവരി 24ന് ദമ്മാം സന്ദർശിക്കും. 25ന് റിയാദിലും 26ന് ജിദ്ദയിലും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.