ഭക്ഷ്യവസ്​തുക്കളുമായെത്തിയ  വാഹനം പിടികൂടി

മക്ക: നിബന്ധനകൾ പാലിക്കാതെ ഭക്ഷ്യവസ്തുക്കളുമായെത്തിയ വാഹനം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടികൂടി. ഒരു ഹോട്ടലിന് കീഴിലെ വാഹനമാണ് ശൗഖിയ ബലദിയ ബ്രാഞ്ച്  ഉദ്യോഗസ്ഥർ പിടികൂടിയത്. മക്കയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ഒരു വാഹനം ശുമൈസി ചെക്ക് പോസ്റ്റ് ഭാഗത്തെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുനിസിപ്പാലിറ്റി ആരോഗ്യ നിരീക്ഷകരാണ് വാഹനം പിടികൂടിയതെന്ന് ശൗഖിയ ബലദിയ ഓഫീസ് മേധാവി എൻജിനീയർ മംദൂഹ് ഇറാഖി പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് നിശ്ചയിച്ച നിയമങ്ങൾ പാലിക്കാതെ ഏകദേശം 135 ഓളം കിലോ വരുന്ന  സമൂസകളും മറ്റും സൂക്ഷിച്ച ഒമ്പത് പെട്ടികൾ വാഹനത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. വാഹനം കസ്റ്റഡിയിലെടുക്കുകയും പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. ചൂട് കൂടിയതിനാൽ മക്കയിലെ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.