വാ​ണി​ജ്യ ലൈ​സ​ൻ​സി​ന് ‘സി​വി​ൽ ഡി​ഫ​ൻ​സ്’ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധം


റി​യാ​ദ്​: വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി. വാ​ണി​ജ്യ ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ലൈ​സ​ൻ​സ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ മു​നി​സി​പ്പ​ൽ ഗ്രാ​മ​കാ​ര്യ ഭ​വ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി 20 മു​ത​ൽ ഇ​ത്​ ബാ​ധ​ക​മാ​കും.

ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ക്കാ​നും ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​ന്റെ തീ​രു​മാ​നം. 2023 മേ​യി​ൽ സി​വി​ൽ ഡി​ഫ​ൻ​സി​​ന്റെ ‘സ​ലാ​മ​ദ’ പോ​ർ​ട്ട​ലി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ലൈ​സ​ൻ​സി​ങ്​ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​പ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​ക​ൽ, സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​യ​ൽ ഡാ​റ്റ ഭേ​ദ​ഗ​തി ചെ​യ്യ​ൽ, സാ​ങ്കേ​തി​ക റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​ക​ൽ, സു​ര​ക്ഷ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അം​ഗീ​കാ​രം എ​ന്നീ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലു​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - For commercial license 'Civil Defence' Licence Compulsory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.