റിയാദ്: സൗദി സ്വകാര്യ മേഖലയിലെ കമ്പനികളിൽ വിദേശികളെ മാനേജർമാരായി നിയമിക്കുന്നതിനുള്ള വിലക്ക് നീതിന്യായ മന്ത്രാലയം നീക്കി.ഇനി മുതൽ സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഏത് കമ്പനികളിലും വിദേശികളെ മാനേജർമാരായി നിയമിക്കാം. പ്രവാസി നിക്ഷേപകർക്കും യോഗ്യരായവർക്കും പ്രതീക്ഷ നൽകുന്നതാണ് തീരുമാനം. സൗദിയിലെ നിയമം അനുസരിച്ച് കമ്പനികളിൽ വിദേശികളെ മാനേജർമാരായി നിയമിക്കാൻ പാടില്ലായിരുന്നു. ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിന്നതാണ് കാരണം.
ഹിജ്റ 1426ൽ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിെൻറ രണ്ടാം ഖണ്ഡികയിൽ ഇക്കാര്യം പരാമർശിക്കുകയും ചെയ്തു. ഈ ഖണ്ഡിക റദ്ദാക്കിക്കൊണ്ടാണ് നീതിന്യായ മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ്. ഇനി മുതൽ സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മാനേജർമാരും ഡയറക്ടർമാരുമായി വിദേശികളെ നിയമിക്കാം.
ഇതനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നീതിന്യായ മന്ത്രി ഡോ. വലീദ് അൽ സ്വംആനി പുറത്തിറക്കി. സൗദി കമ്പനി മാനേജർമാരായി വിദേശികളെ നിയമിക്കുന്നത് നിക്ഷേപം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ.ഇത് കണക്കാക്കി ഉത്തരവ് നടപ്പാക്കാൻ വാണിജ്യമന്ത്രിയിൽനിന്ന് നീതിന്യായ മന്ത്രാലയത്തിന് അടിയന്തര സന്ദേശം ലഭിച്ചതായി സർക്കുലറിൽ നീതിന്യായമന്ത്രി അറിയിച്ചു.പ്രവാസി ജീവനക്കാർക്കും വിദേശി നിക്ഷേപകർക്കും ഏറെ ഗുണകരമാകുന്ന ഉത്തരവാണ് നീതി മന്ത്രാലയത്തിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.