അബ്​ദുറഹ്​മാൻ പെരുമണ്ണ 

മുൻ പ്രവാസി അബ്​ദുറഹ്​മാൻ പെരുമണ്ണ നിര്യാതനായി

​റിയാദ്: ആദ്യകാല പ്രവാസിയും റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡൻറും പൊതുപ്രവർത്തകനുമായിരുന്ന അബ്​ദുറഹ്​മാന്‍ പെരുമണ്ണ (71) നിര്യാതനായി. കോഴിക്കോട് പെരുമണ്ണ സ്വദേശി മഞ്ചപ്പാറക്കല്‍ അബ്​ദുറഹ്​മാന്‍ വെള്ളിയാഴ്​ച പുലർച്ചെ അഞ്ചിന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.

ബത്ഹയില്‍ പ്രഥമ ജനറല്‍ സർവിസ് ആരംഭിക്കുകയും സാമൂഹിക സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുകയും ചെയ്​ത അദ്ദേഹം റിയാദിലെ മലയാളികൾക്കിടയിൽ ഏറ്റവും സുപരിചിതനായ പൊതുപ്രവർത്തകനും പ്രവാസികള്‍ക്ക് സഹായിയുമായിരുന്നു. അബ്​ദുറഹ്​മാന്‍ മാസ്​റ്റര്‍ എന്നാണ്​ അദ്ദേഹം പൊതുവിൽ അറിയപ്പെട്ടിരുന്നത്​. റിയാദില്‍ കോണ്‍ഗ്രസി​െൻറ പോഷക സംഘടനയായി റിയാദ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ആർ.ഐ.സി.സി) രൂപവത്​കരിച്ചപ്പോൾ പ്രഥമ പ്രസിഡൻറായി പ്രവർത്തിക്കുകയും ദീര്‍ഘകാലം സംഘടനയെ നയിക്കുകയും ചെയ്തു.

അദ്ദേഹത്തി​െൻറ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് റിയാദിലെ പ്രവാസി മലയാളികൾക്ക്​ മാത്രമല്ല, ദുരിതം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് സഹായം ചെയ്യുന്നതില്‍ മാതൃകയായിരുന്നു അബ്​ദുറഹ്‌മാനെന്ന് സെൻട്രൽ കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.

അബ്​ദുറഹ്​മാൻ പെരുമണ്ണയുടെ ഖബറടക്കം കോഴിക്കോട്​ പുവ്വാട്ട് പറമ്പ് ജുമാമസ്ജിദിൽ നടന്നു. മക്കൾ: ഫസീല, ഫയ്സർ റബ്ബാനി, ജസീന. മരുമക്കൾ: ഫിറോസ്, അബ്​ദുൽ സലാം (കൊടുവള്ളി), ഹിന ഫയ്സർ (മുക്കം).

Tags:    
News Summary - Former expatriate Abdurahman Perumanna passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.