മുഹമ്മദ്

വാഹനാപകടത്തിൽ മുന്‍ പ്രവാസി നാട്ടിൽ മരിച്ചു

ജിദ്ദ: ജിദ്ദയിൽ 35 വർഷം പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി വാഹനാപകടത്തിൽ നാട്ടിൽ മരിച്ചു. ഐക്കരപ്പടി ചെറുകാവ് പേങ്ങാട്ട് താന്നികോട്ടുമ്മല്‍ മുഹമ്മദ് (60) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ രാമനാട്ടുക്കരക്കടുത്ത് പതിനൊന്നാം മൈലില്‍ വെച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും മുഹമ്മദിനെ രക്ഷിക്കാനായില്ല. അടുത്തിടെയാണ് പ്രവാസം മതിയാക്കി നാട്ടിലെത്തിയത്. ഭാര്യ: സഫിയ കുന്നത്തൊടി, മക്കള്‍: സുമയ്യ, റിസ് വാന്‍, റിഷാല്‍, മരുമകന്‍: നവാസ് കൊടവണ്ടി (ജിദ്ദ). പേങ്ങാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു.

Tags:    
News Summary - Former expatriate dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.