റിയാദ്: കാൻസർ ബാധിതനായ മുൻ പ്രവാസി മലയാളി ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്ത് 14ാം വാർഡ് ഒന്നാം കുരിശിനു സമീപം കാക്കനാട്ട് കെ.എൻ. സുരേന്ദ്രെൻറ മകൻ സുജിത് കുമാറാണ് (32) ജീവൻ നിലനിർത്തുന്നതിന് ചികിത്സക്കു പണമില്ലാതെ ബുദ്ധിമുട്ടുന്നത്. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ സുജിത് രണ്ടു വർഷത്തോളം ഗൾഫിൽ ജോലിചെയ്തു. ഇടക്കിടെ ഉണ്ടായ വയറുവേദനയെ തുടർന്ന് നാട്ടിലെത്തി. തുടർന്നുള്ള പരിശോധനയിലൂടെയാണ് കാൻസർ രോഗബാധിതനാണെന്ന വിവരം അറിയുന്നത്. പല ആശുപത്രികളിലും ചികിത്സ തേടിയ സുജിത് ഇപ്പോൾ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ഡോ. വി.വി. ഗംഗാധരെൻറ ചികിത്സയിലാണ്.
സമ്പാദിച്ച പണവും സ്വർണവും കിടപ്പാടവും ചികിത്സക്കായി വിൽക്കേണ്ടി വന്ന കുടുംബം ഇപ്പോൾ നിത്യചെലവിനും ബുദ്ധിമുട്ടുകയാണ്. രോഗബാധിതനായി ചലനശേഷിയില്ലാത്ത പിതാവും സ്ട്രോക് വന്ന് ശരീരം തളർന്ന മാതാവും ജോലി നഷ്ടപ്പെട്ട ഭാര്യയും അടങ്ങുന്നതാണ് സുജിത്തിെൻറ കുടുംബം. സഹോദരെൻറ വീട്ടിലാണ് ഇവരുടെ താമസം. രണ്ടാഴ്ചയിൽ ഒരിക്കൽ ഒരുലക്ഷത്തോളം ചെലവു വരുന്ന കുത്തിവെപ്പ് എടുക്കണം. ആറു മാസത്തിൽ കുത്തിവെപ്പുകൾ എടുക്കണം എന്നാണു ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് സുജിത്തിെൻറയും കടപ്ര പഞ്ചായത്ത് അംഗം ജോസ് വി. ചെറിയുടെയും പേരിൽ ജോയൻറ് അക്കൗണ്ട് സൗത്ത് ഇന്ത്യൻ ബാങ്ക്, മാന്നാർ ശാഖയിൽ തുറന്നിട്ടുണ്ട്. SOUTH INDIAN BANK, MANNAR BRANCH, ALAPPUZHA, A/c.NO : 0801053000001783. IFSC: SIBL0000801. ബന്ധപ്പെടാനുള്ള നമ്പർ: 0091 7025861620.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.