റിയാദ്: സൗദിയിൽ കാൽനൂറ്റാണ്ട് പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം, കുറ്റിപ്പുറം സ്വദേശി മേലേതിൽ മുഹമ്മദലി മുസ്ലിയാർ (63) ആണ് മരിച്ചത്. സൗദിയുടെ തെക്കൻ അതിർത്തിയിൽ നജ്റാൻ മേഖലയിലെ ശറൂറയിൽ 25 വർഷത്തെ പ്രവാസത്തിന് ശേഷം മൂന്ന് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ശറൂറയിൽ അൽ മൻസിൽ എന്ന സ്ഥാപനത്തിന്‍റെ ഉടമയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ സർജി മോന്‍റെ സഹോദരി ഭർത്താവാണ്. ഭാര്യ: ആസിയ, മക്കൾ: മുഹമ്മദ് റഹീസ് (സൗദി), റബീഹ, മുഹ്സിന, മുഫീദ. മരുമക്കൾ: മുർഷാദ്, മിസ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.