അബഹ: ഇന്ത്യൻ സോഷ്യൽ ഫോറം അസീർ കേരള സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ഖമീസ് തേജസ് കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കൺെവൻഷന്‍ സൗദി നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് പുത്തൂർ നേതൃത്വം നൽകി.
ഇന്ത്യ മഹാരാജ്യം അത്യന്തം അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ അതിന് കാരണക്കാരായ സംഘ്പരിവാർ ശക്തികളെ തിരിച്ചറിയുന്ന കാര്യത്തിലും പ്രതിരോധിക്കുന്ന കാര്യത്തിലും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും വളരെ പിറകിലാണെന്നും അതത് സമയത്ത് ഭരണത്തിലിരിക്കുന്ന ഭരണാധികാരികളിൽ കേന്ദ്രീകൃതമല്ല ഫാഷിസമെന്ന യാഥാർഥ്യം പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ആർ.എസ്.എസിനും സവർണ മാടമ്പിമാർക്കും വേണ്ടി പണിയെടുക്കുന്ന രൂപത്തിലേക്ക് സർക്കാർ മാറിയിരിക്കുന്നുവെന്നും സച്ചാർ കമീഷൻ കണ്ടെത്തിയ മുസ്ലിം സംവരണവും ഏറ്റവും പുതുതായി വഖഫ് ബോർഡിെൻറ നിയമനം പി.എസ്.സിക്ക് വിട്ടുകൊണ്ട് അട്ടിമറി നടത്തുന്നതും ഉൾപ്പെടെ ഇതിന് ഉദാഹരണമാണെന്നും പ്രമേയമവതരിപ്പിച്ച് സംസാരിച്ച റഷീദ് എരുമേലി പറഞ്ഞു. സംഗമത്തിൽ കോയ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ഹനീഫ ചാലിപ്പുറം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം ഷറഫുദ്ദീൻ പഴേരി സംസാരിച്ചു.
മുസ്തഫ ആറ്റൂർ സ്വാഗതവും അബൂഹനീഫ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് കോയ ചേലേമ്പ്ര (പ്രസി.), മുസ്തഫ ആറ്റൂർ (ജന. സെക്രട്ടറി), ഹനീഫ ചാലിപ്പുറം (വൈസ് പ്രസി.), അബൂ ഹനീഫ മണ്ണാർക്കാട്, യൂസുഫ് ചേലേമ്പ്ര (സെക്ര.), ഹനീഫ് മഞ്ചേശ്വരം, മുഹമ്മദലി എടക്കര, നാസർ കൊടുങ്ങല്ലൂർ, മെഹ്റുദ്ദീൻ പോങ്ങനാട് (എക്സി. അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.