ജിദ്ദ: പടിഞ്ഞാറൻ സൗദി തീരത്ത് ചെങ്കടൽ വികസന കമ്പനി നടത്തിയ ഖനനത്തിൽ 80 ദശലക്ഷം വർഷം പഴക്കമുള്ള കൂറ്റൻ കടൽപ്പല്ലിയുടെ ഫോസിലുകൾ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ചെങ്കടൽ തീരത്ത് രാജ്യത്തെ ഏറ്റവും വലിയ സർവേകളിലൊന്നായി കണക്കാക്കപ്പെടുന്ന പദ്ധതിയിൽ സൗദി ജിയോളജിക്കൽ സർവേയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് കണ്ടെത്തലെന്ന് കമ്പനിയുടെ സി.ഇ.ഒ ജോൺ പഗാനോ അറിയിച്ചു.
ദശലക്ഷക്കണക്കിന് വർഷം മുമ്പ് ഈ പ്രദേശത്ത് ജീവൻ നിലനിന്നിരുന്നുവെന്നാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നത്.ഈ പുതിയ കണ്ടെത്തലുകൾ പുരാതന അവശിഷ്ടങ്ങൾ തേടിയുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പ്രോത്സാഹനമാകും.
അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ സമ്പന്നമായ പ്രകൃതി ചരിത്രത്തെക്കുറിച്ച് പഠിക്കുന്നതിനും ടൂറിസം അനുഭവങ്ങൾ വർധിപ്പിക്കുന്നതിനും ഭൂമിശാസ്ത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങൾ തിരിച്ചറിയുന്നതിനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.