റിയാദ്: ഒരു ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ച് സ്റ്റോറിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ നാലുപേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്താൻ സ്വദേശികളുമാണ് പ്രതികൾ. റിയാദിൽ പ്രവർത്തിക്കുന്ന കമ്പനി വക സ്റ്റോറിൽ കടന്നുകയറി സ്മാർട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കവർച്ച ചെയ്തെന്ന കേസിലാണ് അറസ്റ്റ്.
ഇവരിൽ നിന്ന് തൊണ്ടിമുതലുകളായി 326 സ്മാർട്ട് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതുപോലെ നിരവധി സ്റ്റോറുകളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. അനന്തര നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.