റിയാദ്: തെക്കൻ സൗദിയിലെ അസീർ പ്രവിശ്യയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം. മഹായിൽ അസീർ - റഹ്ലത് ഖനാ റോഡിൽ നാലു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേർ തൽക്ഷണം മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. സുരക്ഷ വകുപ്പുകളും റെഡ് ക്രസൻറ് സൊസൈറ്റി പ്രവർത്തകരും രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മഹായിൽ അസീർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ആറുപേരും ഒരു കുടുംബത്തിൽ പെട്ടവരാണ്. ദമ്പതികൾക്കും നാലു മക്കൾക്കുമാണ് പരിക്കേറ്റതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കം ചെയ്താണ് റോഡിൽ സുരക്ഷ വകുപ്പുകൾ ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.