മക്ക-മദീന റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം

മക്ക - മദീന റോഡിൽ വാഹനാപകടം: നാല്​ മരണം, 48 പേർക്ക്​ പരിക്ക്​

ജിദ്ദ: മക്ക - മദീന എക്​സ്​പ്രസ്​ (ഹിജ്​റ​ റോഡ്​) റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നാല്​ പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റു. വ്യാ​ഴാഴ്​ച രാത്രി 11.30 ഓടെയാണ് സംഭവം.​ മക്കയി​ൽ നിന്ന്​ മദീനയിലേക്ക്​ പോകുന്ന റോഡിൽ 70 കിലോമീറ്റർ അകലെയാണ്​ ബസും ട്രക്കും കൂട്ടിയിടിച്ച അപകടമുണ്ടായത്​.

52 പേരാണ്​ അപകടത്തിൽപ്പെട്ടത്​. ഇതിൽ ഏഴ്​ പേരുടെ പരിക്ക്​ ഗുരുതരമാണ്​. 23 പേർക്ക്​ മിതമായ പരിക്കാണ്​. 18 പേർക്ക്​ നിസാര പരിക്കും. നാല്​ പേർ തൽക്ഷണം മരിച്ചു. പരിക്കേറ്റ മുഴുവനാളുകളെയും മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു​. മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ അറിവായിട്ടില്ല.


വിവരമറിഞ്ഞ ഉടൻ സംഭവ സ്ഥലത്തേക്ക്​ മദീനയിൽ നിന്ന്​ 20 ലധികം ആംബുലൻസ്​ യൂനിറ്റുകൾ എത്തിയതായി മദീന റെഡ്​ ക്രസൻറ്​ വക്താവ്​ ഖാലിദ്​ മുസാഇദ്​ അൽസഹ്​ലി പറഞ്ഞു. കൂടാതെ എട്ട്​ ആംബുലൻസ്​ യൂനിറ്റുകൾ മക്ക മേഖലയിൽ നിന്നും മൂന്ന്​ യൂനിറ്റുകൾ ഖസീം മേഖലയിൽ നിന്നും എത്തിയിരുന്നു.

മദീന കിങ്​ ഫൈസൽ ആശുപത്രിയിലേയും ആരോഗൃ കാര്യാലയത്തിലേയും രണ്ട്​ പ്രാഥമിക ശുശ്രൂഷാസംഘങ്ങളും സ്ഥല​ത്തെത്തിയിരുന്നു. സിവിൽ ഡിഫൻസ്​​ രക്ഷാപ്രവർത്തനത്തിന്​ നതൃത്വം നൽകിയെന്നും റെഡ്​ക്രസൻറ്​ വക്താവ്​ പറഞ്ഞു. അപകടത്തിൽ ബസി​െൻറ മുൻവശവും വലതു ഭാഗവും ഏറെക്കുറെ പൂർണമായും തകർന്നു.

Tags:    
News Summary - Four killed and 48 injured in Mecca Medina road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.