മക്ക: മുപ്പതു വർഷക്കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന തൃശൂർ സ്വദേശിയും ഫ്രറ്റേണിറ്റി ഫോറം വളൻറിയറും മക്കയിലെ സാമൂഹിക പ്രവർത്തകനുമായ മുഹമ്മദ് ഉണ്ണിയമ്പാട്ടിന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.
മക്കയിൽ ഫ്രറ്റേണിറ്റി ഫോറം പരിപാടികൾ സംഘടിപ്പിക്കുന്നതിലും പ്രവാസി വിഷയങ്ങളിൽ ഇടപെടുന്നതിലും വെൽഫെയർ രംഗത്തും ഇദ്ദേഹം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്.
മക്കയിലെ അവാലിയിൽ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന ഇദ്ദേഹം വർഷങ്ങളോളം ഹജ്ജ് വളൻറിയർ സേവന രംഗത്തും നിറസാന്നിധ്യമായിരുന്നു. മക്കയിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ മുഹമ്മദ് നിജ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു.അൻസാർ കൂട്ടിലങ്ങാടി സ്നേഹോപഹാരം കൈമാറി. സലാം മിർസ, മുസ്തഫ പള്ളിക്കൽ, മൊയ്തീൻ കുട്ടി പുളിയൻതടൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.