ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററി​െൻറ നേതൃത്വത്തിൽ ജിദ്ദ നാഷനൽ ആശുപത്രിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മുഹമ്മദ് സാദിഖ് വഴിപ്പാറ ഉദ്ഘാടനം ചെയ്യുന്നു

ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് മെഡിക്കൽ ക്യാമ്പുമായി ഫ്രറ്റേണിറ്റി ഫോറം

ജിദ്ദ: ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് പ്രത്യേക പരിഗണന നൽകി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ജിദ്ദ നാഷനൽ ആശുപത്രിയുമായി സഹകരിച്ച് ബനീമാലിക്, ബവാദി, റുവൈസ് ഏരിയ സമിതികൾക്ക​ു കീഴിൽ രജിസ്​റ്റർ ചെയ്തവർക്കാണ് മൂന്നാഴ്ചകളിലായി മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ക്യാമ്പി​െൻറ ഉദ്‌ഘാടനവും ബനീ മാലിക് ഏരിയ സമിതിക്കു​ കീഴിൽ രജിസ്​റ്റർ ചെയ്തവർക്കുള്ള മെഡിക്കൽ പരിശോധനയും കഴിഞ്ഞ ദിവസം ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റർ പ്രസിഡൻറ്​ മുഹമ്മദ് സാദിഖ് വഴിപ്പാറ ഉദ്ഘാടനം നിർവഹിച്ചു.

ബനീമാലിക് ഏരിയ പ്രസിഡൻറ്​ സാജിദ് ഫറോക്ക്​ അധ്യക്ഷത വഹിച്ചു. ഡോ. ഫിറോസ്, അഷ്‌റഫ് പട്ടത്തിൽ എന്നിവർ സംസാരിച്ചു. റാഫി ബീമാപ്പള്ളി സ്വാഗതം പറഞ്ഞു.ഫോറം വളൻറിയർമാരായ മുഹമ്മദ് കൊണ്ടോട്ടി, ഷമീർ തിരുവനന്തപുരം, ഷാജഹാൻ കരുവാരകുണ്ട്, ലബോറട്ടറി ഹെഡ് ആമിന അബ്​ദുൽ ഖാദർ, സ്​റ്റാഫ് നഴ്സ് ലാല മേനക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബവാദി ഏരിയ സമിതിക്കു കീഴിൽ രജിസ്​റ്റർ ചെയ്തവർക്ക് ഈ മാസം 30നും റുവൈസ് ഏരിയക്കു കീഴിൽ രജിസ്​റ്റർ ചെയ്തവർക്ക് നവംബർ ആറിനും രാവിലെ ഒമ്പതു​ മുതൽ 11 വരെ മെഡിക്കൽ പരിശോധന നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.