റിയാദ്: റിയാദിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മയായ 'റിമാൽ' മലപ്പുറത്ത് സൗജന്യ വൃക്ക രോഗ ആരോഗ്യക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന ക്യാമ്പ് മലപ്പുറം പാലിയേറ്റിവ് ക്ലിനിക് ഭാരവാഹി അബു തറയിൽ ഉദ്ഘാടനം ചെയ്തു. അമീർ കൊന്നോല അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെൻറർ ചെയർമാൻ ജബ്ബാർ ഹാജി, തസീഫ് തോരപ്പ, അസീസ് മാഷ് സ്മാർട്ട് പടിഞ്ഞാറ്റുമുറി, അസ്ഹർ പുള്ളിയിൽ, സലിം കളപ്പാടൻ എന്നിവർ സംസാരിച്ചു. ഉമർ കാടേങ്ങൽ സ്വാഗതവും ബഷീർ അറബി നന്ദിയും പറഞ്ഞു.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെൻററിെൻറ കീഴിലുള്ള ആരോഗ്യപ്രവർത്തകർ, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സ്റ്റാഫ്, റിമാൽ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിനുള്ള ഫണ്ട് ഉദ്ഘാടനം അലി കലയത്ത് നിർവഹിച്ചു. സെൻററിന് സി.കെ. അബ്ദുറഹ്മാനും മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽസിന് അബ്ദുൽ റഷീദ് കൊട്ടേക്കോടനും ഉപഹാരം കൈമാറി.
മുന്നൂറിലധികം പേരെ പരിശോധന നടത്തിയ ക്യാമ്പിൽ ആരോഗ്യവിദഗ്ധരുടെ ബോധവത്കരണ ക്ലാസുകളുമുണ്ടായിരുന്നു. റിമാൽ ഭാരവാഹികളായ സൂജ പൂളക്കണ്ണി, ഷബീറലി പൂളക്കണ്ണി, യൂനുസ് കൊന്നോല, കെ.കെ. അനീസ് ബാബു, കെ. സാദിഖലി ഹാജിയാർപള്ളി, വി.വി. റാഫി, ലത്തീഫ് കോൽമണ്ണ, പി.പി. ഹനീഫ, മജീദ് മൂഴിക്കൽ, റോഷൻ വടാക്കളത്തിൽ, സലാം കോഡൂർ, പി.കെ. മുഹമ്മദാലി, സി.എച്ച്. മൊയ്നുദ്ദീൻ, റഫീഖ് അരീക്കാട്, എസ്.കെ. റഹ്മത്തുല്ല, നജാത്തുല്ല പരി തുടങ്ങിയവരോടൊപ്പം റിമാൽ ലേഡീസ് വിങ് ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.