റിയാദ്: പതിനായിരക്കണക്കിന് രോഗികൾക്ക് ആശാകേന്ദ്രമായ സി.എച്ച് സെൻററിനെ സഹായിക്കുന്നതിനു വേണ്ടി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിർദേശപ്രകാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ റമദാനിൽ നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിലേക്ക് വനിത കമ്മിറ്റി സ്വരൂപിച്ച രണ്ടു ലക്ഷം രൂപ സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂരിന് വനിത വിങ് പ്രസിഡൻറ് റഹ്മത് അഷ്റഫ് കൈമാറി.
കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളും മറ്റ് ആതുരാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെൻററുകൾ വലിയ മാതൃകയാണ്. പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ്, മരുന്നുകൾ, ഭക്ഷണം, താമസം, ആംബുലൻസ് സേവനം, ഫിസിയോ തെറപ്പി തുടങ്ങി എല്ലാം സൗകര്യങ്ങളും ഈ സെൻററുകൾ നൽകിവരുന്നുണ്ട്.ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, പ്രവർത്തക സമിതി അംഗങ്ങളായ സാറ നിസാർ, തിഫ്ല അനസ്, സബിത മുഹമ്മദലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.